CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 13 Seconds Ago
Breaking Now

എന്നാലും എന്റെ നെയ്മറെ ഇത് കുറച്ച് ഓവറല്ലേ; ഫുട്‌ബോള്‍ ആണുങ്ങളുടെ ഗെയിമാണ്, ഇവിടെ അഭിനയം വേണ്ടെന്ന് ബ്രസീലിനോട് മെക്‌സിക്കന്‍ കോച്ച്

72ാം മിനിറ്റില്‍ താഴെക്കിടന്ന നെയ്മറുടെ അഭിനയമാണ് ഇതിന് ഉദാഹരണമായി ഒസോറിയോ ചൂണ്ടിക്കാണിക്കുന്നത്

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മെക്‌സിക്കോയെ 2-0ന് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. എന്നിരുന്നാലും കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ബ്രസീല്‍ താരങ്ങള്‍ക്ക് അഭിനയിച്ച് പാഴാക്കുകയാണെന്നാണ് ആരോപണം. ഫീല്‍ഡില്‍ നടത്തിയ അഭിനയത്തിന്റെ പേരില്‍ ബ്രസീല്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് മെക്‌സിക്കോ കോച്ച് ജുവാന്‍ കാര്‍ലോസ് ഒസാരിയോ അഴിച്ചുവിട്ടത്.

ആദ്യ പകുതിയില്‍ മെക്‌സിക്കന്‍ താരങ്ങള്‍ മികവേറിയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബ്രസീല്‍ ഒന്ന് ഞെട്ടിയെന്നത് വാസ്തവമാണ്. 20 മിനിറ്റിന് ശേഷം വേഗത കുറഞ്ഞതോടെയാണ് ബ്രസീല്‍ മത്സരത്തിലേക്ക് തിരികെ എത്തിയത്. രണ്ടാം പകുതിയിലാണ് ഏവരും കാത്തിരുന്ന ആ ഗോള്‍ നെയ്മറുടെ കാലുകളില്‍ നിന്നും പിറന്നത്.

ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒചോവയുടെ കിടിലന്‍ സേവുകളാണ് ബ്രസീലുകാര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ഏറ്റുവാങ്ങിയ നെയ്മര്‍ക്ക് ഇക്കുറിയും അവസ്ഥ വ്യത്യസ്തമായില്ല. ഇറ്റാലിയന്‍ റഫറി ഫ്രീ കിക്കുകള്‍ വാരിക്കോരി കൊടുത്തതാണ് മെക്‌സിക്കോയുടെ ഒഴുക്കിന് തടസ്സമായതെന്ന് ഒസോറിയോ കരുതുന്നു.

72ാം മിനിറ്റില്‍ താഴെക്കിടന്ന നെയ്മറുടെ അഭിനയമാണ് ഇതിന് ഉദാഹരണമായി ഒസോറിയോ ചൂണ്ടിക്കാണിക്കുന്നത്. ഇത് ആണുങ്ങളുടെ കളിയാണ്, അല്ലാതെ ഇത്രയും അഭിനയിക്കാനുള്ള കാര്യമല്ല, മെക്‌സിക്കന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.