CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 8 Minutes 46 Seconds Ago
Breaking Now

പോക്കിരി രാജ രണ്ടാം ഭാഗം വരുന്നു ; ആഗസ്തില്‍ ചിത്രീകരണം തുടങ്ങും

മമ്മൂട്ടി നായകനായി 2010 ല്‍ തീയേറ്ററുകളിലെത്തിയ ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമൊരുങ്ങുന്നു. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കും. മമ്മൂട്ടിക്ക് രണ്ടു നായികമാരുണ്ടായിരിക്കും. എന്നാല്‍ ഇത്തവണ പൃഥ്വിരാജ് സിനിമയുടെ ഭാഗമായിരിക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട് എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. വൈശാഖ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

കഴിഞ്ഞ വര്‍ഷമാണ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന അനൗണ്‍സ്‌മെന്റ് വരുന്നത്. അടുത്തിടെയാണ് ചിത്രത്തിനായി ഉദയ്കൃഷ്ണ രചിച്ച തിരക്കഥ പൂര്‍ത്തിയായത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ഈ ചിത്രമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ല ഈ ചിത്രമെന്ന് വൈശാഖ് മുമ്പ് പറഞ്ഞിരുന്നു്, രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രമാണ് 'രാജാ 2'ല്‍ കാണാന്‍ സാധിക്കുക. മമ്മൂട്ടിയെ കൂടാതെ ഒരു യുവനടനും മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യും എന്നാണ് അടുത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിവേഗത്തിലാണ് നീങ്ങുന്നത്.

അതേസമയം മമ്മൂട്ടി ആന്ധ്രയില്‍ 'യാത്ര' സിനിമയുടെ ചിത്രീകരണത്തിലാണ്. അടുത്ത മാസം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യുളില്‍ ജോയിന്‍ ചെയ്യും അതിന് ശേഷമായിരിക്കും രാജാ രണ്ടാം ഭാഗം..

 




കൂടുതല്‍വാര്‍ത്തകള്‍.