CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 53 Seconds Ago
Breaking Now

സഞ്ജു കുതിക്കുന്നു ; നാലാം ദിവസം 150 കോടി കടന്നു

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടം കൊയ്യുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ആഴ്ച നേടിയ ശേഷവും ചിത്രം തീയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു. റിലീസ് ചെയ്ത് നാലാം ദിനം 150 കോടിയിലേക്കാണ് ചിത്രം കുതിയ്ക്കുന്നത്. ഇതുവരെ കളക്ഷന്‍ 145.41 കോടിയാണ്.

സഞ്ജയ് ദത്തിന്റെ ജീവിതമാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ തെമ്മാടിയായിരുന്ന സഞ്ജുവിന്റെ കഥ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതോടെ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കുകയാണ്. ആദ്യ ദിനത്തില്‍ 34.75 കോടി നേടി സല്‍മാന്‍ ഖാന്റെ റേസ് 3 കുറിച്ച റെക്കോര്‍ഡ് ചിത്രം മറികടന്നിരുന്നു.

ബാഹുബലി 2 ഹിന്ദിയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരുന്നു. മൂന്നാം ദിനത്തിലാണ് ബാഹുബലി 46.50 കോടി നേടിയത്. സഞ്ജു ഈ റെക്കോര്‍ഡും മറികടന്നു. മൂന്നാം ദിനം ചിത്രം 46.71 കോടി കളക്ഷന്‍ നേടി. ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ എത്തിയ ഏഴാമത്തെ ചിത്രമാണ് സഞ്ജു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.