Breaking Now

ഏഴു മണിക്കൂര്‍ നീണ്ട രഹസ്യ മൊഴിയെടുപ്പിലും ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച് കന്യാസ്ത്രീ ; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

ജലന്ധര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ ലൈംഗീകമായി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയിലും കന്യാസ്ത്രീ ആവര്‍ത്തിച്ചു. ചങ്ങനാശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഏഴു മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിലാണ് കന്യാസ്ത്രീ പരാതിയില്‍ ഉറച്ചു നിന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. കേരളത്തിലെത്തി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടേക്കും. മറിച്ച് ജലന്ധറില്‍ പോയി അറസ്റ്റ് ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട് .

2014 മേയ് 5 ന് തൃശൂരില്‍ വൈദീക പട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് കാര്‍മികനായിരുന്നു. ഇതിന് ശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്ത ദിവസം കന്യാസ്ത്രീകളുടെ കുടുംബത്തില്‍ ഒരു ആദ്യ കുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍ മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. ഗസ്റ്റ് റൂമാണിത്. പലപ്പോഴായി 13 തവണ പ്രകൃതി വിരുദ്ധ പീഡനത്തിനും വിധേയമാക്കിയെന്ന് കന്യാസ്ത്രീ മൊഴി നല്‍കി.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശാനുമതി മാത്രമാണുള്ളത് താമസിക്കാന്‍ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.

ഫോണില്‍ അശ്ലീല സംഭാഷണം തുടങ്ങിയപ്പോള്‍ കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം പാലാ ബിഷപ്പിനെ അറിയിച്ചു. ശേഷം സീറോ മലബാര്‍ സഭാദ്യക്ഷന്‍ മാര്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് പരാതി നല്‍കി. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് ആലഞ്ചേരി മറുപടി നല്‍കിയതെന്നും കന്യാസ്ത്രീ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് പരാതി നല്‍കി. ഇത് മേയില്‍ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാല്‍ എസ് പിയ്ക്ക് പരാതി നല്‍കിയതെന്നും കന്യാസ്ത്രീ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.