CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 33 Seconds Ago
Breaking Now

ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 14 ശനിയാഴ്ച നടക്കും

ക്രാന്തിയുടെ വാര്‍ഷീക പൊതുയോഗം  ജൂലൈ  പതിനാലാം തീയതി കൂടും.  ഡബ്ലിനിലെ  ക്‌ളോണി വില്ലേജിലിലുള്ള  റോയല്‍ മീത്തു പിച്ച് ആന്‍ഡ് പുട്ട്  ക്ലബ് ഹാളില്‍ വൈകിട്ട് ആറു മണിക്ക് ആണ് പൊതുയോഗം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ക്രാന്തിയുടെ ഇത് വരെ ഉള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആകണം എന്നതടക്കം ഉള്ള തീരുമാനങ്ങളും പൊതുയോഗത്തില്‍  ചര്‍ച്ച ചെയ്യും.  പുതിയ ഭാരവാഹികളെയും  തിരഞ്ഞെടുക്കും.

2017ലെ  മെയ്ദിനത്തില്‍ രൂപീകൃതമായ ശേഷം നാളിതുവരെ അയര്‍ലണ്ടിലെ വിവിധോന്മുഖമായ രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ടും മറ്റു ഇടതുപക്ഷ സംഘടനകളുമായി സഹകരിച്ചും പ്രവര്‍ത്തിച്ചതിന്റെ ഫലമായി പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ക്രാന്തിക്ക് സാധിച്ചു. മുതലാളിത്വചൂഷണം വലിയതോതില്‍ സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്കു നയിക്കുകയും അതുവഴി കടുത്ത സാമ്പത്തിക അസമത്വം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്തു ഇടതുപക്ഷരാഷ്ട്രീയത്തിനു മുന്‌പെന്നത്തേക്കാളും പ്രസക്തി വര്‍ദ്ധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇക്കഴിഞ്ഞ ആഴ്ചയിലെ മെക്‌സിക്കന്‍ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  ഇടതുപക്ഷനേതാവായ ആന്ദ്രേ ഒബ്രഡോറിന്റെ വിജയം മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.

ക്രാന്തിയുടെ നിലവിലുള്ള എല്ലാ അംഗങ്ങളെയും ക്രാന്തിയോട് ചേര്‍ന്ന് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാ പ്രവാസികളെയും പൊതുയോഗത്തിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍:  വര്‍ഗ്ഗീസ് ജോയ് (ഡബ്ലിന്‍) 0894662664, മനോജ് ഡി മാന്നാത്ത് (ഡബ്ലിന്‍)  0899515795, അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു)  0876284996,  രാജു ജോര്‍ജ് (കോര്‍ക്ക്)  0879449893, അനീഷ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്)  0877511224

Attachments area

 

 

 




കൂടുതല്‍വാര്‍ത്തകള്‍.