മീനില്‍ അപ്പിടി വിഷമാണെന്നാണ് ആരോപണം. എന്നാല്‍ പിന്നെ കുറച്ച് വിഷരഹിതമായ മീന്‍ ശരിപ്പെടുത്തി കളയാം. കൊച്ചി കായലിനരികെ നിന്നുമാണ് ധര്മ്മജന് ബോള്‍ഗാട്ടിയുടെ വരവ്. അതുകൊണ്ട് മീന്‍ കച്ചവടം ഇദ്ദേഹത്തെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. കോമഡിയും കടന്ന് സിനിമയിലെത്തി വിലസുന്ന വേളയില്‍ കൊച്ചിക്കാര്‍ക്ക് വിഷമടിക്കാത്ത വൃത്തിയുള്ള മീന്‍ നല്കിയാല് പത്ത് കാശുണ്ടാക്കാമെന്ന് ധര്മ്മജന് തിരിച്ചറിഞ്ഞതോടെയാണ് താരവും കൂട്ടുകാരും ചേര്‍ന്ന് മീന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.
ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നു പേരിട്ട മീന്‍കട കൊച്ചി അയ്യപ്പന്‍കാവിലാണ് പ്രവര്‍ത്തിക്കുന്നത്. സാക്ഷാല്‍ കുഞ്ചാക്കോ ബോബനാണ് കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്. വന്നുവന്ന് മീന്‍ കട വരെ ഉദ്ഘാടനം ചെയ്യുന്ന ഘട്ടത്തിലേക്ക് ധര്മ്മജന് താരങ്ങളെ കൊണ്ടെത്തിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ!
മാസങ്ങളോളം ഫ്രീസറിലും, ഫോര്മോലിനിലും, അമോണിയയിലും മുങ്ങി വരുന്ന മീനുകളല്ല ധര്‍മ്മൂസ് ഫിഷ് ഹബ്ബിലുള്ളത്. വീശുവല ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന പെടയ്ക്കണ മീന്‍ മാത്രമാണ് ഇവിടെയുള്ളത്. ചെറുമീനുകള്‍ വൃത്തിയാക്കി വീട്ടിലും എത്തിക്കും. ഇതിന് ഓണ്‍ലൈന്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നാണ് ആപ്പിന്റെയും പേര്.