CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 18 Seconds Ago
Breaking Now

ധോണിയുടെ 37ാം പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

ഭാര്യ സാക്ഷിയ്ക്കും, മകള്‍ സിവയ്ക്കും പുറമെ ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളും ചേര്‍ന്നായിരുന്നു മത്സരത്തിന് ശേഷം ഹോട്ടല്‍ മുറിയിലാണ് ആഘോഷം നടന്നത്.

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീമിന് ആഘോഷിക്കാന്‍ ഒരു കാരണം ബാക്കിയുണ്ടായിരുന്നു. എംഎസ് ധോണിയുടെ 37ാം പിറന്നാളാണ് ഈ ആഘോഷത്തിന് കാരണമായത്.

ക്യാപ്റ്റന്‍ പദവിയില്‍ നിന്നും മാറിയെങ്കിലും ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ഇപ്പോഴും ധോണിയില്‍ നിന്നും മാറിയിട്ടില്ല. ഭാര്യ സാക്ഷിയ്ക്കും, മകള്‍ സിവയ്ക്കും പുറമെ ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളും ചേര്‍ന്നായിരുന്നു മത്സരത്തിന് ശേഷം ഹോട്ടല്‍ മുറിയിലാണ് ആഘോഷം നടന്നത്.

കേക്ക് മുറിച്ച് ആഘോഷിച്ചപ്പോള്‍ ടീം അംഗങ്ങള്‍ ഹാപ്പി ബര്‍ത്ത്‌ഡേ പാടി. ആഘോഷങ്ങള്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് നയിച്ചത്. ഭാര്യ അനുഷ്‌ക ശര്‍മ്മയും സ്ഥലത്തെത്തി. ധോണിയെ കേക്കില്‍ മുക്കുന്ന പരിപാടി ഇ്ക്കുറി അരങ്ങേറിയില്ല.

സഹതാരങ്ങള്‍ ധോണിയെ ആശംസിക്കുന്ന വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചു. കാര്‍ഡിഫ് ടി20യില്‍ ഇറങ്ങിയതോടെ 500 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായി ധോണി മാറി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.