CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 39 Seconds Ago
Breaking Now

ഇത്രയും തെറ്റുകള്‍ ചെയ്തിട്ടും തെല്ലും കുറ്റബോധമില്ലാതെ സഹതാപ തരംഗം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ പുഛം തോന്നുന്നു ; സഞ്ജുവിനെതിരെ പര്‍മാര്‍

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രം ബോളിവുഡില്‍ ഹിറ്റായി കഴിഞ്ഞു. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷം ചെയ്തത്. ചിത്രത്തിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ ബല്‍ജിത് പര്‍മര്‍ രംഗത്ത്. മുംബൈ സ്‌ഫോടന കേസില്‍ സഞ്ജയ്ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയ വ്യക്തിയാണ് ബല്‍ജിത്ത്.

സത്യത്തെ വളച്ചൊടിച്ച സഞ്ജു താന്‍ കാണില്ല. മയക്കു മരുന്ന് ഉപയോഗിക്കുക, ഒരുപാട് സ്ത്രീകളുമായി കിടക്ക പങ്കടുക, സമൂഹത്തെ കുറ്റപ്പെടുത്തുക, മനപൂര്‍വ്വം തെറ്റിലേക്ക് പോകുക.. ഇതൊന്നും ആരേയും മഹാനാക്കില്ല. ഇത്രയും വൃത്തികേടുകള്‍ ചെയ്തിട്ടും സഹതാപ തരംഗം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ പുചഛം തോന്നുന്നു. അതുകൊണ്ടാണ് സഞ്ജു കാണില്ലെന്ന് ഞാന്‍ പറയുന്നതെന്ന് പര്‍മാര്‍ പറഞ്ഞു.

 

ഒരു വ്യക്തിയെ അവ്യക്തമായി ഒരു ചിത്രം നല്‍കുകയാണ് ചില ബയോപിക് ചിത്രങ്ങള്‍ ചെയ്യുന്നത്. ഇത്രയധികം വൃത്തികേടു കാണിച്ചുകൂട്ടിയ ഒരാള്‍ ബിഗ്‌സ്‌ക്രീനില്‍ വന്ന് പരിതാപ കഥ പറഞ്ഞ് കണ്ണീരൊഴുക്കി സഹതാപ തരംഗം സൃഷ്ടിക്കുകയാണ്. ഇതൊക്കെ കാണുമ്പോള്‍ തന്നെ പുച്ഛം തോന്നുന്നുവെന്നും ബല്‍ജിത് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.