CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 47 Seconds Ago
Breaking Now

ജിമ്മിക്കി കമ്മല്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നില്‍ ?

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലും, വിദേശ രാജ്യങ്ങളില്‍ പോലും ഒരു മലയാള ഗാനം ഓളങ്ങള്‍ തീര്‍ത്തിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം അത്ര ഹിറ്റൊന്നും ആയില്ലെങ്കിലും ജിമ്മിക്കി കമ്മല്‍ ഗാനം ഇംഗ്ലീഷുകാരും അറബികളും വരെ ഏറ്റുപാടുകയും, നൃത്തം ചെയ്യുകയും ചെയ്തു.

യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറിയ ഈ ഗാനം ഏകദേശം 80 മില്ല്യണ്‍ പേര്‍ കണ്ടുകഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒഫീഷ്യല്‍ ഗാനം യുട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. കോപ്പിറൈറ്റ്‌സ് പ്രശ്‌നങ്ങള്‍ മൂലമാണ് ഗാനം നീക്കം ചെയ്തതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

നിലവില്‍ ഗാനത്തിന്റെ കോപ്പിറൈറ്റ് ഒരു ടെലിവിഷന്‍ ചാനലിനാണ്. മറ്റൊരു സ്വകാര്യ കമ്പനിയാണ് ജിമ്മിക്കി കമ്മല്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിരുന്നത്. അനധികൃതമായ അപ്ലോഡിന് എതിരെ ചാനല്‍ പരാതി നല്‍കിയതോടെയാണ് ഹിറ്റ് ഗാനം വീഡിയോ ഷെയറില്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത്.

നിലവില്‍ പല ചാനലുകളും അനധികൃതമായി വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും ഇതും വരും ദിവസങ്ങളില്‍ നീക്കം ചെയ്യും. എന്നാല്‍ വീഡിയോ നീക്കം ചെയ്തതില്‍ അമര്‍ഷം രേഖപ്പെടുത്തി സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ രംഗത്തെത്തി. ജിമ്മിക്കി കമ്മല്‍ യുട്യൂബില്‍ നിന്ന് മാത്രമാണ് നീക്കം ചെയ്യാന്‍ കഴിയുകയെന്നും അത് ഹൃദയങ്ങളില്‍ മുഴങ്ങുമെന്നും ഷാന്‍ ഓണ്‍ലൈനില്‍ കുറിപ്പെഴുതി.

 




കൂടുതല്‍വാര്‍ത്തകള്‍.