CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 4 Seconds Ago
Breaking Now

പരിശോധനയെന്ന വിവരം ചോര്‍ന്നു ; തീവണ്ടിയിലെത്തിച്ച മീന്‍ അപ്രത്യക്ഷം !!

തീവണ്ടികളില്‍ ലോഡുകണക്കിനു മീനുണ്ടായിരുന്നെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

തീവണ്ടികളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ കൊണ്ടുവരുന്നെന്ന വിവരത്തെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലും പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാവിഭാഗം എത്തി. എന്നാല്‍, വിവരം ചോര്‍ന്നു. ഇതേത്തുടര്‍ന്ന്, വെള്ളിയാഴ്ച കോട്ടയത്ത് മീന്‍ ഇറക്കിയില്ല. തീവണ്ടികളില്‍ ലോഡുകണക്കിനു മീനുണ്ടായിരുന്നെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എങ്ങോട്ടു കൊണ്ടുപോയെന്നതില്‍ വ്യക്തതയില്ല. എല്ലാദിവസവും ഇവിടെ ലോഡുകണക്കിനു മീന്‍ ഇറക്കാറുള്ളതുമാണ്. രാത്രി 12ന് ഏറ്റുമാനൂര്‍, പായിക്കാട്, കോട്ടയം, ചങ്ങനാശ്ശേരി മാര്‍ക്കറ്റുകളില്‍ മിന്നല്‍പരിശോധന നടത്തി. പേപ്പര്‍സ്ട്രിപ്പ് ഉപയോഗിച്ചു പരിശോധിച്ചിട്ടും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ കണ്ടെത്താനായില്ല. വിശാഖപട്ടണം, തൂത്തുക്കുടി, വൈപ്പിന്‍, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നു ലോറികളിലെത്തിയ മീനാണു പരിശോധിച്ചത്. പുലര്‍ച്ചെ ആറുമണിവരെ പരിശോധന തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.

മാര്‍ക്കറ്റുകളില്‍നിന്നു ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം അനലിസ്റ്റ് ലാബിലും കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലും എത്തിച്ച്, ഫോര്‍മാലിന്‍ ഉണ്ടോയെന്നു പരിശോധിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം

 




കൂടുതല്‍വാര്‍ത്തകള്‍.