CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 27 Seconds Ago
Breaking Now

ജസ്‌നയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് സംശയം ബലപ്പെട്ടതോടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.

ജസ്‌നയുടെ തിരോധാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് സംശയം ബലപ്പെട്ടതോടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 22 പത്തനംതിട്ട എളുമേലിയില്‍ നിന്നും ജസ്‌നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്പാണ് ജസ്‌നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു. ജസ്‌നയെ അന്വേഷിച്ച് ബംഗളൂരുവിലും മൈസൂരിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.

ധര്‍മാരാമിലെ ആശ്രമത്തിലും നിഹാംന്‍സ് ആശുപത്രിയിലും കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

 




കൂടുതല്‍വാര്‍ത്തകള്‍.