CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 13 Seconds Ago
Breaking Now

ബിഷപ്പിന്റെ പീഡനം ; കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായി കന്യാസ്ത്രീയുടെ സഹോദരന്‍

കേസ് അട്ടി മറിയ്ക്കാനുള്ള നീക്കം നടക്കുന്നു. ഇരയെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സഹോദരന്‍ ആരോപിച്ചു.

കൊച്ചി ; ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗീക പീഡന കേസ് അട്ടി മറിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപിച്ച് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരന്‍.

ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേരളത്തിലേയും ജലന്ധറിലേയും രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ട്. ഇതുപയോഗിച്ച് കേസ് അട്ടി മറിയ്ക്കാനുള്ള നീക്കം നടക്കുന്നു. ഇരയെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സഹോദരന്‍ ആരോപിച്ചു.

സംഭവം പുറത്തുവന്ന് ഇത്രയും ദിവസമായിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചില്ല. 

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ ഇരയെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ അന്വേഷണം വേണം. രണ്ടു മൂന്നു ദിവസം കൂടി കാത്തിരിക്കൂവെന്നും ശേഷം കൂടുതല്‍ വെളിപ്പെടുക്കലുണ്ടാകുമെന്നും സഹോദരന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.