CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 39 Seconds Ago
Breaking Now

നിഷ പറഞ്ഞ ആ സംവിധായകന്‍ ഞാനല്ല ; എന്നെ ക്രൂശിക്കരുത്, നിയമ നടപടി സ്വീകരിക്കുമെന്നും സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ചേനമ്പിള്ളി

സീരിയല്‍ സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി മിനി സ്‌ക്രീന്‍ താരം നിഷ സാരംഗ് രംഗത്തെത്തിയതോടെ പേരുകൊണ്ട് പുലിവാലുപിടിച്ചിരിക്കുകയാണ് മറ്റൊരു സംവിധായകന്‍. ആര്‍ ഉണ്ണികൃഷ്ണനെ പറഞ്ഞപ്പോള്‍ സോഷ്യല്‍മീഡിയ തെറ്റിദ്ധരിച്ച് ഉണ്ണികൃഷ്ണന്‍ ചേനമ്പിള്ളിയുടെ പേജില്‍ ചീത്ത വിളിക്കുകയായിരുന്നു.

ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ഞാനല്ല. പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം. 

ഇനിയും എന്റെ പ്രൊഫൈലില്‍ തെറി വിളി നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും. എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവില്‍ തെറി വിളി നടത്തിയവര്‍ക്കും ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കും എതിരെ സൈബര്‍ നിയമപ്രകാരം നടപടി എടുക്കും. സൈബര്‍ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ ഇന്നത്തെ ഒരു വാര്‍ത്ത ഇതോടൊപ്പം ചേര്‍ക്കുന്നു.

ആളെ അറിയാതെ, 

കാര്യങ്ങള്‍ എന്താണെന്നറിയാതെ സോഷ്യല്‍ മീഡിയയില്‍ എന്ത് തെറിയും ആര്‍ക്കെതിരെയും പറയാം എന്ന നിലപാട് തെറ്റാണ്. ഒരു ബന്ധവുമില്ലാത്ത കാര്യത്തിന്, എനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പോസ്റ്റിട്ടാല്‍ ഇവിടെ ശക്തമായ സൈബര്‍ നിയമങ്ങള്‍ ഉള്ള വിവരം വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.