CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 59 Seconds Ago
Breaking Now

പൃഥ്വിരാജ് പാര്‍വതി ചിത്രം മൈ സ്റ്റോറി ഇന്റര്‍നെറ്റില്‍

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടുമൊന്നിക്കുന്ന മൈ സ്റ്റോറി റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ഇന്റര്‍നെറ്റില്‍. ജൂലൈ 6 ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയായ റോഷ്ണി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

മനോജ് കെ ജയന്‍, ഗണേഷ് വെങ്കട്ടരാമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് താരം റോജര്‍ നാരായണാണ് ചിത്രത്തില്‍ വില്ലനാകുന്നത്. സ്‌പെയ്‌നിലും പോര്‍ച്ചുഗലിലുമാണ് ചിത്രീകരണം നടന്നത്.




കൂടുതല്‍വാര്‍ത്തകള്‍.