CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 3 Minutes 36 Seconds Ago
Breaking Now

ഇളമുറത്തമ്പുരാന് ഇന്ന് മാമ്മോദീസ; കെയ്റ്റിന്റെയും, വില്ല്യമിന്റെയും 11 ആഴ്ച പ്രായമുള്ള മകന്‍ ലൂയിസ് രാജകുമാരന്റെ ചടങ്ങുകള്‍ സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പലില്‍; കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ചടങ്ങ് നയിക്കും

ലൂയിസിന്റെ ഗോഡ്പാരന്റ്‌സ് ആരൊക്കെയാണെന്ന് ഇന്ന് പ്രഖ്യാപിക്കും

രാജകുടുംബത്തിലെ അടുത്ത അംഗങ്ങളെ മാത്രം സാക്ഷിയാക്കി കേംബ്രിഡ്ജിലെ ലൂയിസ് രാജകുമാരന് മാമ്മോദീസ. സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പല്‍ റോയലില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിന്‍ വെല്‍ബി മുഖ്യകാര്‍മ്മികത്വം വഹിക്കും. 11 ആഴ്ച പ്രായമായ ലൂയിസ് രാജകസേരയിലേക്ക് അവകാശമുള്ള അഞ്ചാമനാണ്.

നാല് വയസ്സുകാരന്‍ ജോര്‍ജ്ജ് രാജകുമാരനും, മൂന്ന് വയസ്സുകാരി ഷാര്‍ലെറ്റ് രാജകുമാരിയും സഹോദരന്റെ ചടങ്ങിന് സാക്ഷിയാകാനെത്തും. കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, മൂന്ന് മക്കളും ഒരുമിച്ചെത്തുന്ന ആദ്യം ചടങ്ങ് കൂടിയാണിത്. ചടങ്ങിലേക്കുള്ള ഔദ്യോഗിക അതിഥികളുടെ പട്ടിച കെന്‍സിംഗ്ടണ്‍ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.

പൊതുവെ രാജകീയ മാമ്മോദീസ ചടങ്ങുകള്‍ സ്വകാര്യ ചടങ്ങായാണ് നടത്തുക. അടുത്തിടെ വിവാഹിതരായ സസെക്‌സ് ഡ്യൂക്കും, ഡച്ചസും ചടങ്ങുകള്‍ക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ കെയ്റ്റിന്റെ സഹോദരി പിപ്പ മാത്യൂസ്, സഹോദരന്‍ ജെയിംസ് മിഡില്‍ടണ്‍ എന്നിവരും പ്രതീക്ഷിക്കപ്പെടുന്നു. ഹാരി രാജകുമാരനെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി മെഗാന്റെ മാമ്മോദീസ ചടങ്ങുകള്‍ ചാപ്പല്‍ റോയലിലാണ് നടത്തിയത്.

ലൂയിസിന്റെ ഗോഡ്പാരന്റ്‌സ് ആരൊക്കെയാണെന്ന് ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4 മണിക്കാണ് ചടങ്ങുകള്‍. പ്രിയപ്പെട്ട സുഹൃത്തുക്കളെയാണ് വില്ല്യം ഇതിന് മുന്‍പ് ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. ഇൗ മാസം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്‍മാറുന്ന വില്ല്യമിന്റെ വിശ്വസ്തന്‍ മിഗ്വേല്‍ ഹെഡിനാകും നറുക്ക് വീഴുകയെന്നാണ് അഭ്യൂഹം.




കൂടുതല്‍വാര്‍ത്തകള്‍.