CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 54 Minutes 36 Seconds Ago
Breaking Now

ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; ജെറമി ഹണ്ട് പുതിയ ഫോറിന്‍ സെക്രട്ടറി; നിങ്ങള്‍ കോര്‍ബിനെ പ്രധാനമന്ത്രിയാക്കുമെന്ന് വിമതര്‍ക്ക് മേയുടെ മുന്നറിയിപ്പ്; എന്നിട്ടും പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കമില്ല; നേതൃസ്ഥാനത്തിനായി പോരാടും

ബ്രക്‌സിറ്റ് സെക്രട്ടറി പദത്തില്‍ നിന്നും ഡേവിഡ് ഡേവിസ് രാജിവെച്ച് 24 മണിക്കൂര്‍ തികയും മുന്‍പായിരുന്നു ബോറിസിന്റെ രാജി

ജെറമി കോര്‍ബിന്‍ സ്വപ്‌നം കാണുകയാണ്. ഒരിക്കലും എത്തിച്ചേരില്ലെന്ന് കരുതിയ ഡൗണിംഗ് സ്ട്രീറ്റിലെ നമ്പര്‍ 10 വസതിയിലേക്ക് എത്തിച്ചേരുന്ന ആ ദിനം അടുത്തുവരികയാണ്. ലേബര്‍ പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മൂലം അതൊരു വിദൂര സ്വപ്‌നം മാത്രമായിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ബ്രക്‌സിറ്റിന്റെ പേരില്‍ ഭരണപക്ഷമായ ടോറികള്‍ തമ്മിലടിച്ചതാണ് കോര്‍ബിന്റെ സ്വപ്‌നം പൂവണിയിക്കുന്നത്. ഇത് തന്നെയാണ് തന്നെ പുറത്താക്കാന്‍ കച്ചകെട്ടിയ വിമതരോട് തെരേസ മേയ്ക്ക് പറയാനുള്ളത്. 'നിങ്ങള്‍ കോര്‍ബിനെ പ്രധാനമന്ത്രിയാക്കും'! 

ഫോറിന്‍ ഓഫീസില്‍ നിന്നും ബ്രക്‌സിറ്റ് നേതാവ് ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതോടെ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പുതിയ തിരിച്ചടി ലഭിച്ചത്. ഇതോടെ ആരോഗ്യ സെക്രട്ടറി പദത്തിലിരുന്ന ജെറമി ഹണ്ടിന് ഫോറിന്‍ ഓഫീസിലേക്ക് പ്രൊമോഷന്‍ കിട്ടി. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ആരോഗ്യ സെക്രട്ടറി പദത്തില്‍ വിരാജിച്ച റെക്കോര്‍ഡ് നേടിയ ശേഷമാണ് ഹണ്ട് ഫോറിന്‍ സെക്രട്ടറിയായത്. തെരേസ മേയുടെ പ്രധാനമന്ത്രി കസേരയ്ക്ക് ഭീഷണിയായാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനിടെ ഫ്രണ്ട്‌ബെഞ്ച് ടീമിനെ ശക്തിപ്പെടുത്തി നിലനില്‍ക്കാനാണ് മേയുടെ ശ്രമം. 

താന്‍ പുറത്തായാല്‍ കോര്‍ബിന് നം.10-ലേക്കുള്ള താക്കോല്‍ കൊടുക്കലായി മാറുമെന്നാണ് വിമര്‍ശനങ്ങള്‍ കൊണ്ട് കൊത്തിപ്പറിക്കാന്‍ കാത്തുനിന്ന പാര്‍ട്ടി എംപിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ മുന്നറിയിപ്പ്. ബ്രക്‌സിറ്റ് സെക്രട്ടറി പദത്തില്‍ നിന്നും ഡേവിഡ് ഡേവിസ് രാജിവെച്ച് 24 മണിക്കൂര്‍ തികയും മുന്‍പായിരുന്നു ബോറിസിന്റെ രാജി. ബ്രക്‌സിറ്റ് സ്വപ്‌നം തകരുകയാണെന്നും, സ്വയം സംശയിക്കുന്നത് മൂലം അനാവശ്യമായി ശ്വാസം മുട്ടുകയാണെന്നും രാജിവെയ്ക്കവെ ബോറിസ് വ്യക്തമാക്കി. മേയ്‌ക്കെതിരെ അവിശ്വാസം പ്രകടിപ്പിച്ച് ടോറി എംപിമാര്‍ കത്തയയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. 

എന്നാല്‍ നേതൃസ്ഥാനത്തിനായി പോരാട്ടം ഉണ്ടായാല്‍ നേരിടുമെന്ന നിലപാടിലാണ് തെരേസ മേയ്. എന്‍എച്ച്എസിന്റെ 70-ാം പിറന്നാളില്‍ 20 ബില്ല്യണ്‍ പൗണ്ടിന്റെ അധിക വാര്‍ഷിക ഫണ്ട് നേടിയ ശേഷമാണ് യൂറോപ്പ് അനുകൂലിയായ ഹണ്ട് ഫോറിന്‍ സെക്രട്ടറി പദത്തിലെത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.