CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 28 Seconds Ago
Breaking Now

പാര്‍വതി മുന്നോട്ട് വന്നാല്‍ നല്ലത് ; അമ്മയില്‍ ആരേയും മത്സരിക്കാന്‍ വിലക്കിയിട്ടില്ലെന്ന് മോഹന്‍ലാല്‍

സ്ത്രീകള്‍ക്ക് യാതൊരു റോളം മലയാള സിനിമാ സംഘടനയായ അമ്മയില്‍ ഇല്ലെന്ന ആരോപണത്തിന് മറുപടിയുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍.

അമ്മ അംഗങ്ങളില്‍ പകുതിയോളം സ്ത്രീകളാണ് എന്നും ഭാരവാഹിത്വത്തിലേക്ക് സ്ത്രീകള്‍ വരുന്നതിനോട് സംഘടനയ്ക്ക് ഒരു എതിര്‍പ്പും ഇല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.സ്ത്രീകള്‍ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാന്‍ തയ്യാറാകാത്തതാണ് അതിനു കാരണം എന്നും ലാല്‍ വിശദീകരിച്ചു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിളിച്ചാല്‍ സ്ത്രീകള്‍ വരില്ല. ഈ ഡബ്ല്യൂസിസി എന്ന സംഘടനയിയുള്ള കുട്ടികള്‍ അമ്മയിലും ഉണ്ട്. അവര്‍ക്ക് മത്സരിക്കാമായിരുന്നു. അവര്‍ക്ക് ധൈര്യപൂര്‍വ്വം വന്നു പറയാമായിരുന്നു. നടി പാര്‍വ്വതി തിരുവോത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചുവെന്നും പാര്‍വ്വതി എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു ഇതിനെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാല്‍ പറഞ്ഞ മറുപടി ഇങ്ങനെ.

ആരു തടഞ്ഞു? പാര്‍വ്വതിക്ക് ജനറല്‍ ബോഡിയില്‍ വന്നിട്ട് പറയാമായിരുന്നല്ലോ, ഞാന്‍ നോമിനേഷന്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങനെ സംഭവിച്ചു എന്ന്. ഈ തിരഞ്ഞെടുപ്പില്‍ത്തന്നെ, ഉണ്ണി ശിവപാല്‍ എന്നൊരു അംഗം വന്നു പറഞ്ഞു, എനിക്ക് മത്സരിക്കണം എന്ന്. അപ്പോള്‍ ഒരാള്‍ മാറിക്കൊടുത്തിട്ടു പറഞ്ഞു, നിങ്ങള്‍ വന്നോളൂ. അങ്ങനെ തിരഞ്ഞെടുപ്പ് ഒഴിവായി. അങ്ങനെ മാറിക്കൊടുത്തിട്ടുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. പാര്‍വ്വതിയ്ക്ക് പറയാമായിരുന്നില്ലേ? ഇനിയും പറയാമല്ലോ? ഭാരവാഹിത്വത്തിലേക്ക് അവരെ ചേര്‍ക്കുന്നതിനോട് ഇപ്പോഴും ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല, അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.