CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 15 Seconds Ago
Breaking Now

ഇന്ത്യക്കാരനെ ഇടിച്ച് കൊന്ന 16-കാരന്‍ കുറ്റക്കാരന്‍; മില്‍ ഹില്ലിലെ ഷോപ്പിന് നേരെ നടന്ന അക്രമം തടയാന്‍ ശ്രമിച്ച വിജയ്കുമാറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ചിരിച്ച് കൊണ്ട് ഓടിയ പ്രതിക്കെതിരെ ചുമത്തിയത് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ; കഞ്ചാവ് വലിക്കാന്‍ പേപ്പര്‍ നല്‍കാത്തതിന്റെ രോഷം ജീവനെടുത്തു

ഓള്‍ ബെയ്‌ലിയില്‍ നടന്ന വിചാരണയില്‍ പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി

കഞ്ചാവ് പുകയ്ക്കാനുള്ള പേപ്പര്‍ നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ ഇടിച്ച് കൊന്ന കൗമാരക്കാരന്‍ മനഃപ്പൂര്‍വ്വമല്ലാത്ത നരഹസത്യയില്‍ കുറ്റക്കാരനാണെന്ന് കോടതി. റിസ്ല പേപ്പറുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഷോപ്പിന് നേരെ നടത്തിയ അക്രമം തടയാന്‍ ശ്രമിച്ചതോടെയാണ് 16-കാരനായ പ്രതി വിജയ്കുമാര്‍ പട്ടേലിനെ ഇടിച്ച് വീഴ്ത്തിയത്. പെട്ടെന്നുള്ള അക്രമത്തില്‍ തലയിടിച്ച് വീണ പട്ടേല്‍ ഗുരുതരമായ പരുക്കുകള്‍ക്ക് കീഴടങ്ങുകയായിരുന്നു. 

നോര്‍ത്ത് ലണ്ടനിലെ മില്‍ ഹില്ലില്‍ വിജയ്കുമാര്‍ ജോലി ചെയ്തിരുന്ന മിനിമാര്‍ക്കറ്റിന് പുറത്തുവെച്ചായിരുന്നു പ്രകോപനമില്ലാതെയുള്ള അതിക്രമം. ബ്രെന്റില്‍ നിന്നുമുള്ള കൗമാരക്കാരനും രണ്ട് സുഹൃത്തുക്കളുമാണ് ഷോപ്പില്‍ നിന്നും സിഗററ്റ് പേപ്പര്‍ വാങ്ങാനെത്തിയത്. എന്നാല്‍ ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഷോപ്പ് ഉടമ ആവശ്യം നിഷേധിച്ചു. ഇതില്‍ രോഷാകുലനായ കൗമാരക്കാരന്‍ഡ അസഭ്യം വിളിക്കുകയും, ഷോപ്പ് ഇടിച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുറത്ത് നില്‍ക്കുകയായിരുന്ന വിജയ്കുമാറിനെ ഇടിച്ച് വീഴ്ത്തിയത്. 

സിസിടിവി ദൃശ്യങ്ങളില്‍ അക്രമം കൃത്യമായി പതിഞ്ഞിട്ടുണ്ട്. പട്ടേലിന് സമീപത്തേക്ക് ഓടിയെത്തിയാണ് ആണ്‍കുട്ടി വലത് കൈത്തണ്ട ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തിയത്. പോക്കറ്റില്‍ കൈയിട്ട് നില്‍ക്കുകയായിരുന്ന പട്ടേലിന് ഇത് അപ്രതീക്ഷിതമായിരുന്നു. ബാലന്‍സ് തെറ്റിയ അദ്ദേഹം തലയിടിച്ച് താഴെവീണു. തലയ്ക്ക് ഏറ്റ ഗുരുതരമായ പരുക്ക് ജീവനുമെടുത്തെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളില്‍ ഇടപെടാതെ നിന്ന വ്യക്തിയാണ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന വാദം കോടതി അംഗീകരിച്ചു. 

മറ്റൊരു ഷോപ്പ് ജീവനക്കാരനാണ് കൗമാരക്കാരെ ഓടിച്ചിട്ടത്. ഇവര്‍ ചിരിച്ച് കൊണ്ട് സന്തോഷത്തോടെയാണ് ഓടിരക്ഷപ്പെട്ടതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സെന്‍ഡ്രല്‍ ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. ഓള്‍ ബെയ്‌ലിയില്‍ നടന്ന വിചാരണയില്‍ പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. വിധി സെപ്റ്റംബര്‍ 7-ന് പ്രഖ്യാപിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.