CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 4 Seconds Ago
Breaking Now

ജിഎന്‍പിസിയുടെ മറവില്‍ സാമ്പത്തിക ഇടപാടുകളും ; ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ച് അഡ്മിന്‍ പണം കൈപ്പറ്റി ; എക്‌സൈസ് കണ്ടെത്തിയതിങ്ങനെ

ഗ്രൂപ്പ് അഡ്മിനായ അജിത് കുമാര്‍ മദ്യകമ്പനികളില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചതായി സൂചനയുണ്ട്.

ഫേസ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്ന് എക്‌സൈസ് വകുപ്പ്. ടി എല്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം ബാര്‍ ഹോട്ടലുകളാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നും എക്‌സൈസ് ഗ്രൂപ്പ് കണ്ടെത്തി.

ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജിഎന്‍പിസി പ്രവര്‍ത്തിച്ചതായും എക്‌സൈസ് വകുപ്പ് പറയുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത് കുമാര്‍ മദ്യകമ്പനികളില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചതായി സൂചനയുണ്ട്.

തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്കിടെ നടന്ന ഡിജെ പാര്‍ട്ടിയെ കുറിച്ചുള്ള കൂടുതല്‍ തെളിവുകളും എക്‌സൈസ് വകുപ്പ് ശേഖരിച്ചു. പരിപാടി നടന്ന ബാര്‍ ഹോട്ടലില്‍ പരിശോധന നടത്തിയ അധികൃതര്‍ മാനേജറുടെ മൊവി രേഖപ്പെടുത്തി . രേഖകളും പിടിച്ചെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.