CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 55 Seconds Ago
Breaking Now

ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് വ്യോമ താവളം

ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെ എഫ് -17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാക് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കവുമായി വീണ്ടും പാകിസ്താന്‍. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമ താവളം തുറന്നാണ് പാക് വെല്ലുവിളി. ഗുജറാത്തിലെ സൗരാഷ്ട്ര -കച്ച് മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്. ഇന്ത്യയോട് ചേര്‍ന്നുള്ള പാക് സിന്ദ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീന്‍ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ എഫ് -17 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചേക്കുമെന്നും സൂചനയുണ്ട്. 

വ്യോമതാവളം ഒരുക്കിയിട്ട് കുറച്ചു കാലമായെങ്കിലും അടുത്തിടെയാണ് യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെ എഫ് -17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാക് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.

ജലമാര്‍ഗ്ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. പാക് പ്രകോപന നടപടികള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് വീഴ്ചയും സൃഷ്ടിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.