CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 32 Seconds Ago
Breaking Now

ചേര്‍ത്തല സംഗമം യുക്കെ പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തു .

ദേശാന്തരങ്ങള്‍ കടന്നു ജീവിതം കെട്ടി പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുക്കെ മലയാളികള്‍  ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും ...അത്തരം  ജന്മ നാടിന്റെ ഓര്‍മ്മകളും പേറി  , മറുനാട്ടില്‍ നാടന്‍ കലകളുടെ   പൂരവുമായി, കടലും  കായലും  വലം വെച്ച് നൃത്തം ചെയ്യുന്ന  തിരുവിതാം കൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ നാലാമത് സംഗമത്തിനായി  ജൂണ്‍ 26 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍  ഒത്തു കൂടി സ്‌കൂള്‍ ,കോളേജ് കാലഘട്ടങ്ങളിലെ  ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു .പ്രസിഡെന്റ്‌റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തില്‍ കൂടിയ ചടങ്ങില്‍  യുക്കെയിലെ അറിയപ്പെടുന്ന എഴുത്തുകാരി  സിസിലി ജോര്‍ജ് മുഖ്യതിഥിയായി പങ്കെടുത്തു .ഓക്‌സ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ രക്ഷാധികാരിയായ പ്രമോദ്  കുമരകം ചടങ്ങില്‍ ആശംസാ  പ്രസംഗം നടത്തി .ചാരിറ്റിയുടെ മഹനീയ സന്ദേശവും  പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍  ചാരിറ്റിക്കായി   സമാഹരിച്ച  68306 രൂപ , സാമ്പത്തീക പരാധീനതകളാല്‍  ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന  ചേര്‍ത്തല നിവാസികളായ തണ്ണീര്‍മുക്കത്തുള്ള 19  വയസ്സുകാരന്‍ അഹില്‍ , 38  വയസുകാരനായ  പട്ടണക്കാട്ടുള്ള ഉദയന്‍ എന്നിവര്‍ക്ക് നല്‍കിയതായി  ചാരിറ്റി കോര്‍ഡിനെറ്റര്‍  സാജന്‍ മാടമന  യോഗത്തെ അറിയിച്ചു . പ്രസിഡന്റ്  സാജു ജോസഫ്  സെക്രെട്ടറി ടോജോ ഏലിയാസ്  ട്രെഷറര്‍  ജോണ്‍ ഐസക്,ചാരിറ്റി കോര്‍ഡിനേറ്റര്‍ സാജന്‍ മാടമന എന്നിവര്‍ക്ക്   യോഗം നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് ചേര്‍ത്തല സംഗമത്തിന്റെ  2018 2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു . സ്റ്റോക്ക് ഓണ്‍ ട്രെന്റ്റില്‍ നിന്നുള്ള റിജോ ജോണ്‍ പ്രസിഡന്റ് ആയും ,സാജന്‍ മാടമന  സെക്രട്ടറി ആയും ജോസിച്ചന്‍ ജോണ്‍ ട്രെഷറര്‍ ആയും ,ഷെഫീല്‍ഡില്‍ നിന്നുള്ള ആനി പാലിയത്തു   ചാരിറ്റി കോര്‍ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു  . നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടി ഉറപ്പിക്കുവാന്‍ ഉതകുന്ന തലത്തിലും  പ്രെവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ഭാഗത്തിന്റെ അടിസ്ഥാനത്തിലും  അടുത്ത  പ്രാവശ്യം  മുതല്‍ സംഗമം കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാക്കുവാന്‍  യോഗത്തില്‍ തീരുമാനം ഉണ്ടായി .




കൂടുതല്‍വാര്‍ത്തകള്‍.