Breaking Now

കാറില്‍ ജോലിക്ക് പോയ സ്ത്രീക്ക് നേരെ പട്ടാപ്പകല്‍ നിറയൊഴിച്ച് അക്രമി; ട്രാഫിക് സിഗ്നല്‍ കാത്തുകിടക്കവെ മൂന്ന് റൗണ്ട് പൊട്ടിയിട്ടും ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ട്; ഇതാണ് ലണ്ടന്‍!

ബെവെര്‍ലി ഡ്രൈവിനും, സ്റ്റാഗ് ലെയിനും ഇടയില്‍ വെച്ചായിരുന്നു വധശ്രമം

പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ മൂന്ന് റൗണ്ട് വെടിപൊട്ടിയിട്ടും ആയുസ്സിന്റെ ബലം കൊണ്ട് ജീവനോടെ രക്ഷപ്പെട്ട് ഒരു സ്ത്രീ. ലണ്ടനിലെ നിയമരാഹിത്യം എത്രത്തോളം ഭീകരമാണെന്ന് വെളിവാക്കുന്നതാണ് പട്ടാപ്പകല്‍ നടന്ന ഈ അക്രമം. രാവിലെ തിരക്കേറിയ ലമയത്താണ് അക്രമി കാറിനടുത്തേക്ക് ഓടിയെത്തി നിറയൊഴിച്ചത്. ഈ സംഭവങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ജോലിക്കായി കാറില്‍ പോകുകയായിരുന്ന 51-കാരിക്ക് നേരെയാണ് നിറയൊഴിച്ചത്. കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. മൂന്ന് ബുള്ളറ്റുകള്‍ തലനാരിഴയ്ക്ക് ഇവരെ സ്പര്‍ശിക്കാതെ കടന്നുപോയി. ഒരു ബുള്ളറ്റ് ചില്ല് പൊട്ടിച്ച് പോയപ്പോള്‍ മറ്റ് രണ്ട് ബുള്ളറ്റുകള്‍ ഇവരെ തൊടാതെ ചീറിപ്പാഞ്ഞുപോയി.

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ എഡ്ജ്‌വെയറിലായിരുന്നു വധശ്രമം. സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട മുഖംമൂടി അണിഞ്ഞ അക്രമി ക്യൂന്‍സ്‌ബെറി സ്റ്റേഷന്‍ ഭാഗത്തേക്ക് പോയ മറ്റൊരു വാഹനത്തില്‍ കയറി പോകുകയായിരുന്നു. മെയ് 14ന് രാവിലെ 8.40-ന് നടന്ന സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിടുന്നത്.

ബെവെര്‍ലി ഡ്രൈവിനും, സ്റ്റാഗ് ലെയിനും ഇടയില്‍ വെച്ചായിരുന്നു വധശ്രമം. തലസ്ഥാന നഗരത്തെ ഞെട്ടിച്ച് കൊണ്ടാണ് വെടിവെപ്പും, കത്തിക്കുത്തും അരങ്ങേറുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.