CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 34 Seconds Ago
Breaking Now

7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നവന് ദയ വേണ്ട; ടെക്കിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

ചെങ്കല്‍പേട്ട് കോടതി ധാശ്വന്തിന് വിധിച്ച മരണശിക്ഷ ശരിവെച്ചാണ് ഹൈക്കോടതി വിധി.

ചെന്നൈ: ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയുടെ വധശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ചെങ്കല്‍പേട്ട് കോടതി ധാശ്വന്തിന് വിധിച്ച മരണശിക്ഷ ശരിവെച്ചാണ് ഹൈക്കോടതി വിധി. 

വധശിക്ഷയ്‌ക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ജഡ്ജിമാരായ എസ് വിമല. എസ് രാമതിലകം എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ അപ്പീല്‍ നല്‍കിയത്. 

പോസ്‌കോ ആക്ടിന് പുറമെ ഐപിസി പ്രകാരമുള്ള വിവിധ സെക്ഷനുകള്‍ പ്രകാരമാണ് ധാശ്വന്ത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ചെന്നൈയിലെ മുഗളിവാക്കം പ്രദേശത്ത് നിന്നും 2017 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. 

സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ടെക്‌നോളജി ജീവനക്കാരനായ ധാശ്വന്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്. സ്വന്തം അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു കുട്ടിയുടെ കൊലപാതകം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.