CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 12 Seconds Ago
Breaking Now

പീഡനക്കേസ് വിവാഹത്തിന് പ്രശ്‌നമേയല്ല ; മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം കഴിഞ്ഞു

ജൂലൈ 7ന് ഊട്ടിയില്‍ നടക്കേണ്ട വിവാഹം പോലീസ് അന്വേഷണത്തെത്തുടര്‍ന്നാണ് മാറ്റിവെച്ചത്.

മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയുടെ വിവാഹം മദാല്‍സ ശര്‍മ്മയുമായി നടത്തി. ജൂലൈ 7ന് ഊട്ടിയില്‍ നടക്കേണ്ട വിവാഹം പോലീസ് അന്വേഷണത്തെത്തുടര്‍ന്നാണ് മാറ്റിവെച്ചത്. ഒരു യുവതിയുടെ പീഡനക്കേസില്‍ പോലീസ് അന്വേഷണവുമായി എത്തിയതോടെ വധുവിന്റെ വീട്ടുകാര്‍ ഇറങ്ങിപ്പോകുകയായിരുന്നു. 

വിവാഹദിനത്തിലാണ് മഹാക്ഷയ്ക്കും, അമ്മ യോഗിതയ്ക്കും ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മിഥുന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലില്‍ വെച്ച് തന്നെയാണ് വിവാഹം നടത്തിയത്. 

അന്വേഷണങ്ങളുടെ ഭാഗമായി പോലീസ് വിവാഹ വേദിയില്‍ എത്തിയതോടെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. പീഡനക്കേസില്‍ പെട്ട വരനെ സ്വീകരിക്കാന്‍ തയ്യാറാകുമോയെന്ന ചോദ്യങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ കഴിയില്ലെന്നായിരുന്നു മദാല്‍സയുടെ മറുപടി. 

തുടര്‍ച്ചയായി പീഡിപ്പിക്കുകയും ഗര്‍ഭിണി ആയപ്പോള്‍ നിര്‍ബന്ധിതമായി അലസിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. മഹാക്ഷയുടെ അമ്മ യോഗിതയും വിവാഹത്തിന് മുന്‍പ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.