CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 35 Seconds Ago
Breaking Now

ഈ ധീരതയ്ക്ക് ഒരു ബിഗ് സല്യൂട്ട്; 17ാം ദിവസം 12 തായ് കുട്ടികളെയും കോച്ചിനെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍

തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 തായ് സ്‌കൂള്‍ കുട്ടികളെയും ഇവരുടെ ഫുട്‌ബോള്‍ കോച്ചിനെയും രക്ഷിച്ചാണ് നാടകീയമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പര്യവസാനം കുറിച്ചത്.

ബാങ്കോക്ക്: ലോകാത്ഭുതങ്ങള്‍ എപ്പോള്‍ എവിടെ സൃഷ്ടിക്കപ്പെടുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 തായ് സ്‌കൂള്‍ കുട്ടികളെയും ഇവരുടെ ഫുട്‌ബോള്‍ കോച്ചിനെയും രക്ഷിച്ചാണ് നാടകീയമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പര്യവസാനം കുറിച്ചത്. ചിയാംഗ് റായിലെ അപകടകരമായ ടണലില്‍ 17 ദിവസക്കാലം മരണത്തെ മുഖാമുഖം കണ്ട ശേഷമാണ് ബ്രിട്ടീഷ് ഡൈവര്‍മാരുടെയും, വിദഗ്ധ നേവി സീലുകളുടെയും സഹായത്തോടെ 13 പേര്‍ ജീവിതം തിരികെ പിടിച്ചത്. 

പെയ്തിറങ്ങുന്ന മഴ ആശങ്ക സൃഷ്ടിച്ചിട്ടും സ്വന്തം ജീവന്‍ അപകടത്തിലാക്കി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തയ്യാറായ രക്ഷാപ്രവര്‍ത്തകരെ പ്രശംസിക്കാതെ തരമില്ല. ആദ്യ രണ്ട് ദിവസങ്ങളില്‍ അപകടകരമായ വിധത്തില്‍ ചെളിയും വെള്ളവും നിറഞ്ഞ ഗുഹയില്‍ നിന്നും എട്ട് കുട്ടികളെ പുറത്തെത്തിച്ച ശേഷമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. 

നോര്‍ത്തേണ്‍ തായ്‌ലാന്‍ഡിലെ ഗുഹ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്നും ഒന്‍പതാമത്തെ കുട്ടിയുമായി ആംബുലന്‍സ് ആശുപത്രിയിലേക്ക് കുതിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ച വിവരം പുറത്തുവരുന്നത്. ഇതിന് തുടര്‍ച്ചയായി ബാക്കി കുട്ടികളെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. കോച്ച് ഒറ്റയ്ക്ക് ഗുഹയില്‍ തുടരേണ്ടി വരുമെന്ന മുന്നറിയിപ്പും ഡൈവര്‍മാരുടെ ധൈര്യത്തിന് മുന്നില്‍ കീഴടങ്ങി. 

ഇന്നൊരു ദിവസം കൊണ്ട് കോച്ച് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ച് പേരെയും വിജയകരമായി രക്ഷിച്ച് കൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മഹാത്ഭുതം സൃഷ്ടിച്ചത്. റോയല്‍ തായ് നേവി സീല്‍സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച വിവരം സ്ഥിരീകരിച്ചത്. കുട്ടികളെയും കോച്ചിനെയും പരിപാലിച്ചിരുന്ന നാല് ഡൈവര്‍മാര്‍ ഗുഹയില്‍ നിന്നും പുറത്തെത്തിയിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.