Breaking Now

എന്‍എച്ച്എസിന് വൈകി ലഭിച്ച പിറന്നാള്‍ സമ്മാനം; ജെറമി ഹണ്ടിന്റെ കുടിയൊഴിപ്പിക്കല്‍ ആഘോഷിച്ച് എന്‍എച്ച്എസ് ജീവനക്കാര്‍; ആശ്വാസം രേഖപ്പെടുത്തി പൊതുജനങ്ങളും സോഷ്യല്‍ മീഡിയയില്‍

ഇതിലും നല്ലൊരു പിറന്നാള്‍ സമ്മാനം എന്‍എച്ച്എസിന് കിട്ടാനില്ലെന്ന് വരെ ചിലര്‍ കുറിയ്ക്കുന്നു

ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ നിന്നും ഞെട്ടിപ്പിക്കുന്ന തരത്തില്‍ പ്രൊമോഷന്‍ അടിച്ചുകിട്ടിയ ജെറമി ഹണ്ടിന് ലോട്ടറി ലഭിച്ച അവസ്ഥയാണ്. ബ്രക്‌സിറ്റിന്റെ പേരില്‍ ഉടക്കിയ ഫോറിന്‍ സെക്രട്ടറി രാജിവെച്ച ഒഴിവിലാണ് ഹണ്ട് ഫോറിന്‍ ഓഫീസിലേക്ക് കുടിയേറിയത്. എന്നാല്‍ ഇതോടെ ലോട്ടറി അടിച്ച അവസ്ഥയിലാണ് എന്‍എച്ച്എസ് ജീവനക്കാരും, പൊതുജനങ്ങളും.

ഹണ്ടിനെ ഫോറിന്‍ സെക്രട്ടറിയായി പുനര്‍നിയമിച്ചതില്‍ ആശ്വാസം രേഖപ്പെടുത്തിയാണ് എന്‍എച്ച്എസ് ജീവനക്കാരും, പൊതുജനങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന എന്‍എച്ച്എസിന് അല്‍പ്പം വൈകിക്കിട്ടിയ സമ്മാനമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. 'ജെറമി ഹണ്ട് ഇനി ഹെല്‍ത്ത് സെക്രട്ടറിയല്ല. എല്ലാവര്‍ക്കും ആനന്ദിക്കാം', എന്നാണ് സെലിബ്രിറ്റി ഡോക്ടര്‍ രഞ്ജ് ട്വിറ്ററില്‍ കുറിച്ചത്.

ഇതിലും നല്ലൊരു പിറന്നാള്‍ സമ്മാനം എന്‍എച്ച്എസിന് കിട്ടാനില്ലെന്ന് വരെ ചിലര്‍ കുറിയ്ക്കുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പുറമെ പുതിയ സ്ഥാനലബ്ധിയില്‍ ആശംസകള്‍ അറിയിച്ച സന്ദേശവും ഹണ്ടിനെ തേടിയെത്തുന്നുണ്ട്. ബോറിസ് ജോണ്‍സണ്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഫോറിന്‍ സെക്രട്ടറിയായി ഹണ്ട് അവരോധിക്കപ്പെട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.