CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 38 Minutes 38 Seconds Ago
Breaking Now

ബുരാരി കൂട്ടമരണം ; ആ 12ാമനെ തേടി പോലീസ് ; 200 പേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തു

ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ക്കും മനോ വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു

ബുരാരിലെ സന്ത് നഗറില്‍ കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയ്ക്കായി പോലീസ്. മോക്ഷപ്രാപ്തിയ്ക്കായി ആത്മഹത്യ ചെയ്തതെന്ന് കരുതുന്ന പോലീസ് കൊലയ്ക്ക് പിന്നില്‍ പ്രേരണ നടത്തിയയാളെ തിരയുകയാണ്. മരിച്ചവരില്‍ ഉള്‍പ്പെട്ട പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുത വരനേയും ചോദ്യം ചെയ്തു. പ്രിയങ്കയുടെ വിവാഹം ഈ വര്‍ഷം നടത്താനിരിക്കേയാണ് മരണം. ഭാട്ടിയ കുടുംബം അനാചാരങ്ങള്‍ അടിമപ്പെട്ടതായി അറിവില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ക്കും മനോ വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ജൂലൈ 1ന് രാവിലെയാണ ്ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നില്‍ 12ാമന്റെ കൈകളുണ്ടെന്ന സംശയം ഭാട്ടിയ കുടുംബത്തിന്റെ ബന്ധുക്കളും പങ്കുവയ്ക്കുന്നു. കുടുബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. യാതൊരു തരത്തിലുമുള്ള മന്ത്രവാദവുമായും ഭാട്ടിയ കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഗീതാ മായെന്ന ആള്‍ദൈവത്തെ കസ്റ്റഡിയിലെടുത്തെങ്കിലും കുടുംബത്തിലേക്ക് പോയിട്ടില്ലെന്നും ടിവിയിലാണ് ഇവരെ ആദ്യമായി കാണുന്നതെന്നും മൊഴി നല്‍കി. ബുരാരിയിലെ വീട് നിര്‍മ്മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് ഗീത.

കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട്ടിലെ മുതിര്‍ന്ന അംഗം ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. ബാക്കി 10 പേരും കഴുത്തില്‍ കുരുക്കു മുറുക്കിയാണ് മരിച്ചിരിക്കുന്നത്. ശാരീരിക ആക്രമണം ഉണ്ടായിട്ടില്ല. ആഭരണവും നഷ്ടമായിട്ടില്ല.

സംഭവ ദിവസം രാത്രി പുലര്‍ച്ചെ 2 മുതല്‍ നാലു വരെ പ്രദേശത്ത് കറന്റുണ്ടായിരുന്നില്ല. മരണം നടന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി വയറുകള്‍ കണ്ടു ദിവസം മുമ്പ് അറത്തു മാറ്റിയിട്ടുണ്ട്. കാവല്‍ നായയെ മുകളിലെ നിലയിലാണ് കെട്ടിയിരിക്കുന്നത്. കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.