CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 42 Seconds Ago
Breaking Now

നടി പരാതി നല്‍കിയില്ലെന്ന് മോഹന്‍ലാല്‍ ; നല്‍കിയെന്ന് ഇടവേള ബാബുവും ; ആരു പറയുന്നതാണ് സത്യം

ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പരാതിപ്പെട്ടിട്ടില്ലെന്നാണ് അമ്മ സംഘടനാ പ്രസിഡന്റായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 

സംഘടനയുടെ  ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് നല്‍കിയ പഴയ മൊഴി മറ്റൊന്നാണ്. തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കിയെന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി ആരോപിച്ചപ്പോള്‍ മുതല്‍ താരസംഘടന പറയുന്നത് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ്. പക്ഷേ നേരത്തെ നടി പരാതി നല്‍കിയതായി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു.

തനിക്ക് നടിയുടെ പരാതി ശരിയാണെന്ന് തോന്നിയെന്നും മൊഴിയില്‍ പറയുന്നുണ്ട്. അതു ദിലീപുമായി സംസാരിച്ചു. എന്തിനാണ് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് കാവ്യയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ മിണ്ടാതായിയെന്നും മൊഴിയില്‍ പറയുന്നതായി പുറത്തുവന്നിരുന്നു.

രാജിവെയ്ക്കുന്ന വേളയില്‍ ആക്രമിക്കപ്പെട്ട നടി ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു ദിലീപ് തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നതിന് ഇടപെട്ടിരുന്നുവെന്നത്. ഈ വിഷയത്തില്‍ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും രാജികത്തില്‍ വ്യക്തമാക്കുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.