Breaking Now

ക്യാന്‍സറിനോട് പടവെട്ടി സൊണാലി ; തനിക്കു മുന്നിലുള്ള ഓരോ ദിവസവും മാത്രമാണ് ശ്രദ്ധയെന്ന് താരം

തന്റെ ശരീരത്തില്‍ ക്യാന്‍സര്‍ ബാധിച്ചതായുള്ള വാര്‍ത്ത സൊണാലി ബെന്ദ്ര സ്വയമാണ് പുറത്തുവിട്ടത്. തന്റെ ക്യാന്‍സര്‍ യാത്രയെക്കുറിച്ച് സൊണാലി പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. തനിക്ക് മുന്നിലുള്ള ഓരോ ദിവസവും മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുടിവെട്ടിയ ചിത്രം സൊണാലി പങ്കുവെച്ചത്.

'ഓരോ മിനിറ്റിലും വെല്ലുവിളിയുണ്ട്, അതില്‍ വിജയങ്ങളും', സൊണാലി വ്യക്തമാക്കി. നമ്മള്‍ എത്രത്തോളം ശക്തരാണെന്ന് ആ ഒളിഞ്ഞിരിക്കുന്ന ശക്തി പുറത്തെത്തും വരെ നമ്മള്‍ പോലും തിരിച്ചറിയില്ല. ദുരന്തങ്ങളും, യുദ്ധവും, ആവശ്യതകളും വരുമ്പോഴാണ് ആളുകള്‍ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത്. പടപൊരുതാനും, നിലനില്‍ക്കാനും, പുനരുദ്ധരിക്കാനുമുള്ള മനുഷ്യന്റെ കഴിവ് അപാരമാണ്, എഴുത്തുകാരി ഇസബെല്‍ അലെന്‍ഡിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സൊണാലി കുറിച്ചു.

തനിക്ക് പിന്തുണയും സ്‌നേഹവും നല്‍കുന്ന സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അവര്‍ നന്ദിയും രേഖപ്പെടുത്തി. പലരും പങ്കുവെച്ച സ്വന്തം അനുഭവങ്ങള്‍ ഏറെ ഗുണം ചെയ്തു. ആ കഥകള്‍ക്ക് അധിക ശക്തിയും, ധൈര്യവും പകര്‍ന്നുനല്‍കാന്‍ സാധിച്ചു. ഒപ്പം ഞാന്‍ ഒറ്റയ്ക്കല്ലെന്ന അറിവും, സൊണാലി വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.