CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 46 Seconds Ago
Breaking Now

അവര്‍ കളികാണാനുള്ള അവസ്ഥയിലല്ല ; ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ റഷ്യയിലേക്കില്ല

കുട്ടികൾക്ക് ആരോഗ്യ പരിശോധനയും മറ്റ് ചികിത്സകളും അത്യാവശ്യമായതിനാല്‍ റഷ്യയിലേക്കില്ലെന്ന് തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.

ഗുഹയ്ക്കുള്ളില്‍ നിന്ന് സാഹസികമായി രക്ഷിച്ച 12 കുട്ടികളും പരിശീലകനും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ റഷ്യയിലേക്കില്ല. ഫൈനല്‍ മത്സരം കാണാന്‍ ഫിഫ അധികൃതര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ആരോഗ്യ പരിശോധനയും മറ്റ് ചികിത്സകളും അത്യാവശ്യമായതിനാല്‍ റഷ്യയിലേക്കില്ലെന്ന് തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.

ഫിഫ പ്രസിഡന്റ് ജിയോവാനി അന്‍ഫന്റീനോ നേരിട്ടാണ് കുട്ടികളെ കളികാണാനായി ക്ഷണിച്ചത്. നിലവില്‍ റഷ്യവരെ യാത്ര ചെയ്യാനുള്ള ആരോഗ്യത്തിലല്ല കുട്ടികളെന്ന് തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അധികൃതര്‍ പറഞ്ഞു. അവര്‍ മത്സരം ടെലിവിഷനിലൂടെ കാണുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

കുട്ടികള്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും ആശംസയുമായി ബയറണ്‍ മ്യൂണിക് അടക്കം ക്ലബുകള്‍ രംഗത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇവരെ അടുത്ത സീസണില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡിലേക്കും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ പരിശീലകനും ജൂണ്‍ 23 നാണ് കയറിയത്. മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങി ഗുഹയില്‍ അകപ്പെട്ട ഇവരെ പിന്നീട് രക്ഷിക്കുകയായിരുന്നു. രക്ഷാ ദൗത്യത്തിനിടെ ഒരു തായ് നാവിക സേന ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.