മിഡില്സ്ബ്രോയില് ആഘോഷങ്ങളുടെ ഉത്സവമായി ഇക്കുറിയും വി തോമാശ്ലാഹായുടെ തിരുന്നാള്‍. വിശ്വാസികള്‍ ഒരുമിച്ചെത്തി ഒരു മനസോടെ തിരുന്നാളിന്റെ ഭാഗമായി..
ജൂലൈ 8 ഞായറാഴ്ച 2.30 ന് കൊടിയേറ്റത്തോടെയാണ് ആഘോഷ തിരുന്നാള്‍ ആരംഭിച്ചത്. തുടര്‍ന്ന് വി.കുര്‍ബ്ബാന 3.30 നും നടന്നു., കുര്‍ബാനയിലൂടെ പ്രാര്‍ത്ഥനയിലൂടെ ഏവരും തങ്ങളുടെ വിശ്വാസത്തിന്റെ മഹത്വം വിളിച്ചോതുന്ന നിമിഷങ്ങളാണ് കടന്നുപോയത്.
ഇടവക ജനം ഒരുമനസോടെ പങ്കെടുത്ത് തിരുന്നാളിന്റെ മാറ്റു കൂട്ടി.
ഇടവക വികാരി ഫാ.ആന്റണി ചൂണ്ടലിക്കാട്ടിലിന്റെ നേത്രത്വത്തില്‍ ഫാ.റോജി നരിതൂക്കിന്‍ വി.കുര്‍ബാനയും,ഫാ.ജയിംസ് കാരകൊമ്പില്‍ തിരുനാള്‍ പ്രസംഗവും നടത്തി.
നിഷ്കളങ്കമായ ഹൃദയങ്ങളുടെ ആവശ്യകതയും പ്രസംഗത്തില്‍ വികാരി ഓര്‍മ്മപ്പെടുത്തി. പരസ്പരസ്നേഹവും, സാഹോദര്യവും, വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകരതയും നിലവിലെ പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം തന്റെ വാക്കുകളില്‍ ഓര്‍മ്മിപ്പിച്ചു.
ജീവിതത്തിലുടനീളം ത്യാഗം കാത്തുസൂക്ഷിക്കുകയെന്നും പ്രതിസന്ധികളെ തരണം ചെയ്യാന്‍ മനസിനെ തയ്യാറാക്കുകയെന്നും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
തിരുന്നാളിന്റെ ഏറ്റവും ആകര്‍ഷണം പ്രദക്ഷിണമായിരുന്നു. വിശുദ്ധരുടെ തിരുസ്വരൂപങ്ങളേന്തി നടത്തിയ പ്രദക്ഷിണം മനോഹരമായി.
തിരുനാളിനോടനുബന്ധിച്ച് സ്കോട്ടിഷ് ബാന്റിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയായിരുന്നു. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന നാട്ടിലെ പ്രദക്ഷിണത്തെ ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളാണ് കടന്നുപോയത്.
നാട്ടിലെ വിവിധമായ തിരുനാള്‍ കളിപാട്ടങ്ങളടങ്ങിയ കുട്ടികളുടെ ഒരു ചാരിറ്റി ഷോപ്പും പള്ളി വളപ്പില്‍ ഉണ്ടായിരുന്നു. തിരുന്നാളിന് കിട്ടുന്ന ആ കളിപ്പാട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലായിരുന്നു ഷോപ്പ്. പ്രവാസ ജീവിതത്തിനിടയില്‍ ഇടയ്ക്കൊക്കെ നാട്ടിലെ പെരുന്നാളും പ്രദക്ഷിണവും നഷ്ടബോധമായി തോന്നുന്നവര്‍ക്ക് ഈ ദിവസം വലിയൊരു സന്തോഷമാണ് സമ്മാനിച്ചത്. ആ ഓര്‍മ്മ പുതുക്കല്‍ തന്നെയായിരുന്നു ഇവിടെ.. പോപ്കോണ്‍ ഷോപും ചര്‍ച്ചിന് സമീപം തന്നെ ഉണ്ടായിരിന്നു.
തിരുന്നാളിന്റെ ഭാഗമായി നടന്ന പരിപാടിയ്ക്ക് ശേഷം വേദപഠന പരീക്ഷയില്‍ ഉയര്ന്നമാര്ക്കുവാങ്ങിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണവും നടന്നു. സമൃദ്ധരായി പഠിച്ച കുട്ടികളെ അംഗീകരിച്ച് ആശിര്‍വദിക്കുന്ന ചടങ്ങ് കുട്ടികളിലെ ദൈവ ചിന്തയ്ക്കും പ്രാര്‍ത്ഥനയ്ക്കുമുള്ള പ്രോത്സാഹനമായി മാറി.
തിരുന്നാളില്‍ പങ്കെടുത്ത എല്ലാവരും നേര്‍ച്ചചോറും ആസ്വദിച്ച് കഴിച്ച ശേഷമാണ് മടങ്ങിയത്.
ഇത്ര മനോഹരമായി തിരുന്നാള്‍ നടത്താന്‍ സഹായിച്ച ഏവര്‍ക്കും ട്രസ്റ്റിമാരായ ജിനുപോളും,ജോയ്സണ്‍ എബ്രഹാമും ഏവര്‍ക്കും നന്ദി പറഞ്ഞു.
വാര്‍ത്ത അയച്ചത് ഡേവിഡ് പീറ്റര്‍