CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 21 Minutes 38 Seconds Ago
Breaking Now

ഒരൊറ്റ ആഴ്ചയ്ക്കുള്ളില്‍ ബ്രക്‌സിറ്റ് പ്ലാന്‍ തിരുത്തണം; ഇല്ലെങ്കില്‍ തെരേസ മേയുടെ ചീട്ട് കീറുമെന്ന ഭീഷണിയുമായി ടോറി വിമതര്‍; അവിശ്വാസം പ്രകടിപ്പിച്ച് കത്തയച്ച് നേതൃസ്ഥാനത്തിനായി പോരാട്ടം വരുമോ?

പദ്ധതി പിന്‍വലിക്കാന്‍ തെരേസ മേയ് തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കേണ്ടി വരുമെന്നതാണ് അവസ്ഥ

ബ്രക്‌സിറ്റ് അക്ഷരാര്‍ത്ഥത്തില്‍ ടോറി പാര്‍ട്ടിയെ വലിച്ച് കീറുകയാണ്. മന്ത്രിമാര്‍ രാജിവെച്ച് കളിക്കുന്നതോടൊപ്പം വിമതരുടെ ഭീഷണി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പ്രധാനമന്ത്രി തെരേസ മേയുടെ നേതൃസ്ഥാനത്തിന് വരെ ഇളക്കം തട്ടിയ അവസ്ഥയാണ്. ബ്രക്‌സിറ്റ് ചര്‍ച്ചയ്ക്കായി ഒരുക്കിയ അവസാനഘട്ട പദ്ധതിയാണ് എതിര്‍പ്പ് ഇത്രത്തോളം രൂക്ഷമാക്കിയത്. ചേക്കേഴ്‌സില്‍ വെച്ച് മന്ത്രിമാരെ ഭീഷണിപ്പെടുത്തി മേയ് അംഗീകരിപ്പിച്ച പദ്ധതി വലിച്ചുകീറി ദൂരെ എറിഞ്ഞില്ലെങ്കില്‍ അവിശ്വാസം പ്രകടിപ്പിച്ച് നേതൃസ്ഥാനത്തിനായി പോരാട്ടം സാധ്യമാക്കുമെന്നാണ് വിമത ബാക്ക്‌ബെഞ്ചേഴ്‌സിന്റെ മുന്നറിയിപ്പ്. 

ബ്രക്‌സിറ്റ് ബ്ലൂപ്രിന്റ് ഉപേക്ഷിച്ച് പുതിയതൊന്ന് തയ്യാറാക്കാന്‍ തെരേസ മേയ് തയ്യാറായില്ലെങ്കില്‍ നേതൃസ്ഥാനത്തിനായുള്ള പോരാട്ടവും നേരിടാന്‍ തയ്യാറായിക്കൊള്ളാനാണ് വിമതരുടെ നിലപാട്. രണ്ട് മുതിര്‍ന്ന ടോറികള്‍ പദ്ധതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. മേയുടെ നടപടി രാജ്യത്തെയും, പാര്‍ട്ടിയെയും നശിപ്പിക്കുമെന്നാണ് ഇവരുടെ ആരോപണം. ഓരോ ദിവസവും ഓരോരുത്തരുടെ രാജിവെച്ച് വെപ്പിച്ച് ക്യാബിനറ്റില്‍ മന്ത്രിമാരില്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്നാണ് എതിര്‍പക്ഷത്തിന്റെ നിലപാട്. 

ഒരാഴ്ച മാത്രമാണ് പുതിയ പദ്ധതി തയ്യാറാക്കാന്‍ പ്രധാനമന്ത്രിക്ക് വിമതര്‍ നല്‍കുന്ന സമയം. ഇതിനുള്ളില്‍ കാര്യങ്ങള്‍ തീരുമാനമായില്ലെങ്കില്‍ അവിശ്വാസം മുന്നോട്ട് വെയ്ക്കുമെന്ന് വിമതര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 1922 കമ്മിറ്റിക്ക് അയയ്ക്കാന്‍ പാകത്തിന് 48 എംപിമാരുടെ കത്ത് തയ്യാറാക്കി വെച്ചിപിക്കുകയാണ്, ഇതുവഴി മേയുടെ നേതൃസ്ഥാനത്തെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും ഇവര്‍ അന്ത്യശാസനം നല്‍കി. ചെക്കേഴ്‌സ് പദ്ധതി പിന്‍വലിക്കാതെ ഇതിനൊരു അവസാനം പ്രതീക്ഷിക്കേണ്ടെന്നും, ഇതൊരു ഗൊറില്ലാ യുദ്ധം തന്നെയാണെന്നും ബ്രക്‌സിറ്റ് എംപിമാര്‍ അവകാശപ്പെടുന്നു. 

പദ്ധതി പിന്‍വലിക്കാന്‍ തെരേസ മേയ് തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. മറ്റൊരു പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഉത്തരമാകാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനില്‍ ഇനിയുള്ള മണിക്കൂറുകള്‍ പോരാട്ടത്തിന്റേതാണ്, ആര് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം. 




കൂടുതല്‍വാര്‍ത്തകള്‍.