CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 15 Seconds Ago
Breaking Now

ലണ്ടനിലെ അക്രമങ്ങള്‍ തടയാന്‍ നേരമില്ല, ട്രംപിനെ നാറ്റിക്കാന്‍ സമയം ഏറെ; മേയര്‍ സാദിഖ് ഖാന് രൂക്ഷ വിമര്‍ശനം; കുഞ്ഞ് ട്രംപിന്റെ ബലൂണ്‍ പറത്താന്‍ അനുമതി നല്‍കിയ മേയര്‍ ഒബാമ നാപ്കിന്‍ അണിഞ്ഞ ബലൂണ്‍ പറത്താന്‍ അനുമതി നല്‍കുമോ?

പ്രധാനമന്ത്രിയുടെ കണ്‍ട്രി ഹോമിന് സമീപമുള്ള ഗോതമ്പ് പാടത്തും പ്രതിഷേധക്കാര്‍ ട്രംപിനെതിരെ മുദ്രാവാക്യം കുറിച്ചിട്ടുണ്ട്

ബ്രക്‌സിറ്റിന് ശേഷം അമേരിക്കയുമായുള്ള വ്യാപാര കരാറുകള്‍ ബ്രിട്ടന് സുപ്രധാനമാണ്. ഇതിന്റെ ഭാഗമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിലേക്ക് രാജ്യം ഉറ്റുനോക്കുന്നത്. ബ്രക്‌സിറ്റില്‍ കരാര്‍ ഇല്ലാതെ പുറത്തിറങ്ങി പോന്നാല്‍ ട്രംപിലാണ് ബ്രിട്ടന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ ബ്രിട്ടീഷ് സന്ദര്‍ശനത്തിന് എത്തുന്ന ട്രംപിനെ നാറ്റിക്കാനാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമം. കുഞ്ഞ് ട്രംപിന്റെ ബലൂണ്‍ ലണ്ടനില്‍ പറത്താനുള്ള നീക്കം പോലും ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം. 

എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ ബലൂണ്‍ പറത്താന്‍ അനുമതി നല്‍കിയതിനെ ന്യായീകരിക്കുകയാണ് സാദിഖ് ഖാന്‍. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ മാര്‍ച്ച് നടക്കുമ്പോള്‍ മധ്യ ലണ്ടനില്‍ ബലൂണ്‍ പറപ്പിക്കാനുള്ള അനുമതി ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി നല്‍കിയിരുന്നു. മേയര്‍ സാദിഖ് ഖാന് ട്രംപിനോടുള്ള വ്യക്തിഗത വൈരാഗ്യമാണ് ഈ അനുമതിക്ക് പിന്നിലെന്ന് ഗുഡ് മോണിംഗ് ബ്രിട്ടന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ ആരോപിച്ചു. എന്നാല്‍ യുകെയില്‍ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുവെന്നും, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഇതില്‍ പെടുമെന്നുമാണ് ഖാന്റെ ന്യായീകരണം. 

തന്റെ അഭിപ്രായമല്ല സമാധാനപരമായ പ്രതിഷേധങ്ങളാണെങ്കില്‍ അനുമതി നല്‍കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കുന്നത്. ബരാക് ഒബാമയുടെ കുഞ്ഞ് ബലൂണ്‍ പറത്താന്‍ അനുമതി നല്‍കുമോയെന്ന ചോദ്യത്തിന് സുരക്ഷിതമായ കാലത്തോളം എതിര്‍ക്കില്ലെന്നും മേയര്‍ മറുപടി നല്‍കി. വെള്ളിയാഴ്ച പാര്‍ലമെന്റ് സ്‌ക്വയര്‍ ഗാര്‍ഡനില്‍ രണ്ട് മണിക്കൂര്‍ നേരമാണ് ട്രംപ് ബലൂണ്‍ പറക്കുക. താന്‍ ഒരു സെന്‍സറല്ലെന്ന് ഖാന്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെയും, തീവ്രവാദത്തിന്റെയും പേരില്‍ ഖാനും, ട്രംപും തമ്മില്‍ ഏറെ നാളായി വാക്‌പോര് നിലനില്‍ക്കുന്നുണ്ട്. 

പ്രധാനമന്ത്രിയുടെ കണ്‍ട്രി ഹോമിന് സമീപമുള്ള ഗോതമ്പ് പാടത്തും പ്രതിഷേധക്കാര്‍ ട്രംപിനെതിരെ മുദ്രാവാക്യം കുറിച്ചിട്ടുണ്ട്. മധ്യ ലണ്ടനിലാണ് ട്രംപിന്റെ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രതിഷേധം പ്രസിഡന്റിന്റെ കണ്ണില്‍ പെടില്ലെന്നാണ് ആശ്വാസം. 




കൂടുതല്‍വാര്‍ത്തകള്‍.