CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 51 Seconds Ago
Breaking Now

അവിഹിത ബന്ധത്തില്‍ സ്ത്രീയെ കുറ്റക്കാരിയാക്കണോ; വേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ഇത്തരമൊരു ബന്ധത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ കുറ്റക്കാരാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം

ദില്ലി: അവിഹിത ബന്ധത്തിന് പിടിക്കപ്പെട്ടാല്‍ പുരുഷനെതിരെ മാത്രം ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുകയാണ്. ഇത്തരമൊരു ബന്ധത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ കുറ്റക്കാരാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 

ഇന്ത്യന്‍ പീനല്‍ കോഡിലെ 497 സെക്ഷന്‍പ്രകാരം ഭാര്യ അല്ലാത്ത സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ പുരുഷനെതിരെ മാത്രമാണ് ക്രിമിനല്‍ കേസ് വരിക. വിവാഹത്തിന്റെ പരിശുദ്ധി നിലനിര്‍ത്താനാണ് ഈ സെക്ഷനെന്നും, ഇതില്‍ വെള്ളം ചേര്‍ത്താല്‍ വൈവാഹിക ബന്ധത്തിന് ദോഷകരമാകുമെന്നുമാണ് കേന്ദ്രം പറയുന്നത്. 

157 വര്‍ഷക്കാലമായി നിലനില്‍ക്കുന്ന നിയമം ലിംഗനീതിക്ക് എതിരാണെന്ന് കേരളത്തില്‍ നിന്നുമുള്ള ജോസഫ് ഷൈന്‍ പറയുന്നു. പരസ്പര സമ്മതത്തോടെ നടക്കുന്ന ബന്ധത്തിന് പുരുഷന്‍ കുറ്റക്കാരനാകുന്നത് എങ്ങിനെയെന്നാണ് ഇറ്റലിയില്‍ ജോലി ചെയ്യുന്ന ഷൈന്‍ ചോദിക്കുന്നത്. ഇരുവര്‍ക്കും സമ്മതമുള്ള ബന്ധത്തില്‍ പുരുഷനെ ക്രിമിനലാക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്തതോടെയാണ് സുപ്രീംകോടതി കേസ് പരിശോധിക്കുന്നത്. 

മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ അനുവാദമില്ലാതെ പുലര്‍ത്തുന്ന ബന്ധം പീഡനക്കുറ്റത്തില്‍ വരുമെന്നാണ് സെക്ഷന്‍ 497 പറയുന്നത്. ഇതിന് അഞ്ച് വര്‍ഷം വരെ ജയിലും, പിഴയും ഈടാക്കണെന്നും നിര്‍ദ്ദേശിക്കുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.