CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 48 Minutes 3 Seconds Ago
Breaking Now

ആ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി തിരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ ഡോക്ടറെ കാത്തിരുന്നത് സ്വന്തം പിതാവിന്റെ മരണവാര്‍ത്ത

രക്ഷാപ്രവര്‍ത്തനം സന്തോഷത്തില്‍ കലാശിച്ചെങ്കിലും പിതാവ് മരിച്ച വാര്‍ത്തയിലേക്കാണ് ഹാരിസ് തിരിച്ചെത്തിയത്

യുവ തായ് ഫുട്‌ബോള്‍ ടീമിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഗുഹയില്‍ നിന്നും പുറത്തെത്തിയത് ഒരു ദുഃഖവാര്‍ത്ത കേട്ട്. സ്വന്തം പിതാവിന്റെ മരണവാര്‍ത്തയാണ് ഡോ. റിച്ചാര്‍ഡ് ഹാരിസിനെ കാത്തിരുന്നത്. ലോകപ്രശസ്തനായ മെഡിക്കല്‍ വിദഗ്ധനും, ഡൈവറുമാണ് ഹാരിസ്.

വെള്ളപ്പൊക്കം മൂലം അപകടസ്ഥിതിയിലായ ഗുഹയില്‍ നിന്നുമാണ് അവസാനത്തെ വ്യക്തിയെ രക്ഷപ്പെടുത്തുന്നത് വരെ ഇദ്ദേഹം ഇതിനകത്ത് തുടര്‍ന്നു. വിദഗ്ധര്‍ ഇദ്ദേഹത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹാരിസ് തായ്‌ലന്‍ഡില്‍ എത്തുന്നത്. നിശ്ചയിച്ചുറപ്പിച്ച ഹോളിഡേ റദ്ദാക്കിയാണ് ഹാരിയെന്ന് വിളിക്കുന്ന ഡോക്ടര്‍ താം ലുവാംഗ് ഗുഹയില്‍ എത്തിയത്.

സ്വന്തം ജീവന്‍ പണയംവെച്ചാണ് വെള്ളപ്പൊക്കമുള്ള ഗുഹയില്‍ ഡോക്ടര്‍ നാല് കിലോമീറ്ററോളം അകത്തേക്ക് പോയത്. 12 ആണ്‍കുട്ടികളെയും, കോച്ചിനെയും പരിശോധിക്കാനായിരുന്നു ഇത്. ആരെയൊക്കെയാണ് ക്രമത്തില്‍ പുറത്ത് വരേണ്ടതെന്ന് നിശ്ചയിച്ചത് ഇദ്ദേഹമാണ്. 18 ദിവസത്തെ ദുരിതത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിച്ചത്.

രക്ഷാപ്രവര്‍ത്തനം സന്തോഷത്തില്‍ കലാശിച്ചെങ്കിലും പിതാവ് മരിച്ച വാര്‍ത്തയിലേക്കാണ് ഹാരിസ് തിരിച്ചെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.