CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 15 Seconds Ago
Breaking Now

ഹെല്‍മറ്റ് അണിയാതെ റോഡില്‍ ഇറങ്ങിയാല്‍ കാലന്‍ ഉപദേശിക്കാനെത്തും

ഉള്‍സൂര്‍ ഗേറ്റ് ട്രാഫിക് പോലീസാണ് ഹെല്‍മറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി ഈ വിദ്യ പയറ്റുന്നത്.

ഹെല്‍മറ്റ് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് എത്രത്തോളം ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോഴും ഇതൊന്നും മനസ്സിലാകാത്ത മട്ടിലാണ് പലരുടെയും പെരുമാറ്റം. ഹെല്‍മറ്റ് വെച്ച് തല സംരക്ഷിച്ചാല്‍ എന്തോ കുറഞ്ഞ് പോകുമെന്ന മട്ടിലാണ് ചിലര്‍ ടുവീലറില്‍ പറക്കുന്നത്. എന്നാല്‍ ബെംഗളൂരുവിലാണ് നിങ്ങള്‍ ഈ രീതിയില്‍ റോഡില്‍ ഇറങ്ങുന്നതെങ്കില്‍ ഉപദേശിക്കാന്‍ സാക്ഷാന്‍ യമരാജന്‍ പിന്നിലേറും. 

ഉള്‍സൂര്‍ ഗേറ്റ് ട്രാഫിക് പോലീസാണ് ഹെല്‍മറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി ഈ വിദ്യ പയറ്റുന്നത്. കാലന്റെ വേഷം അണിഞ്ഞ വ്യക്തിയെ ഉപയോഗിച്ചാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ ഈ ബോധവത്കരണം നടത്തുന്നത്. ഉപദേശത്തിന് പുറമെ റോസാപ്പൂവും നല്‍കിയ ശേഷമാണ് ഈ ബോധവത്കരണം. 

റോസാപ്പൂവും, ഉപദേശവും നല്‍കിയ യമരാജന്‍ ഹെല്‍മറ്റ് വെയ്ക്കാത്തവരുടെ പിന്നിലേറി കറങ്ങുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. ഹെല്‍മറ്റ് വെയ്ക്കാതെ കറങ്ങുന്നവര്‍ ഇനിയെങ്കിലും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 

 

 




കൂടുതല്‍വാര്‍ത്തകള്‍.