CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 50 Seconds Ago
Breaking Now

തട്ടിക്കൊണ്ടുപോയ കാറിന്റെ പെട്രോള്‍ തീര്‍ന്നു; യുവതിയെ രക്ഷപ്പെടുത്തി

മാരുതി കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘം പെട്രോള്‍ നിറയ്ക്കാന്‍ മറന്നതാണ് രക്ഷയായത്

തട്ടിക്കൊണ്ടുപോകല്‍ എന്നുപറയുന്നത് തന്നെ തീരെ പ്രതീക്ഷയില്ലാതെ നടത്തുന്ന ഒരു ട്വിസ്റ്റാണ്. എന്നാല്‍ മൊഹാലിയില്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയ യുവാവിന്റെ ആവശ്യത്തിന് വഴങ്ങാതിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം കലാശിച്ചത് അതിലും വലിയ ട്വിസ്റ്റിലാണ്. 

മാരുതി കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘം പെട്രോള്‍ നിറയ്ക്കാന്‍ മറന്നതാണ് രക്ഷയായത്. വായ് പൊത്തി ടേപ്പ് ഒട്ടിച്ച്, കൈ കെട്ടിയാണ് യുവതിയെ ഇവര്‍ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടെ ഇന്ധനം കാലിയായി കാര്‍ വഴിയില്‍ കിടന്നു. വഴിയാത്രക്കാര്‍ യുവതിയെ ശ്രദ്ധിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്. 

നാട്ടുകാര്‍ കണ്ടെന്ന് മനസ്സിലാക്കിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരുവനെ കൈയോടെ പിടികൂടി പോലീസിന് കൈമാറി. വിവാഹം നിശ്ചയിച്ചിട്ടും യുവതിയെ ശല്യപ്പെടുത്തുന്നത് പ്രതി പ്രീത്പാല്‍ സിംഗ് തുടര്‍ന്നതായി പോലീസ് പറഞ്ഞു. 

കാര്‍ നിന്ന് പോയതോടെ വാഹനം വഴിയില്‍ നിന്നു. ഈ അവസരത്തില്‍ കാറിന്റെ ചില്ലില്‍ ഇടിച്ച് ശബ്ദം ഉണ്ടാക്കിയതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.