CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 49 Seconds Ago
Breaking Now

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് ; കുട്ടികള്‍ ആരോഗ്യവാന്മാര്‍

ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബാങ്കോക്ക് ; തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടേയും ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ച കുട്ടികള്‍ വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ആരോഗ്യവാന്മാരാണ്. കാമറയ്ക്ക് നേരെ കുട്ടികള്‍ കൈവീശുന്നതും കാണാം. മാനസിക ആഘോതമുള്ളതിന്റെ ലക്ഷണവും കുട്ടികള്‍ക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏഴു ദിവസത്തിന് ശേഷം മാത്രമേ ആശുപത്രിയില്‍ നിന്ന് വിടൂ. വീട്ടിലെത്തിയാലും മാസങ്ങളോളം വിശ്രമം വേണമെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. 17 ദിവസം ഗുഹയില്‍ കഴിഞ്ഞതോടെ കുട്ടികളുടെ ഭാരം രണ്ടു കിലോയോളം കുറഞ്ഞു.

അണുബാധ ഒഴിവാക്കുന്നതിന് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തുന്നത്. എല്ലാ കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.