CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 58 Seconds Ago
Breaking Now

പ്രേതങ്ങളെ പേടിച്ച് ബുരാരി; 11 പേരുടെ കൂട്ട ആത്മഹത്യയ്ക്ക് ശേഷം ഭവന വില ഇടിഞ്ഞു

മരണത്തെ ടിവി ചാനലുകള്‍ പല കഥകളുമായി ബന്ധിപ്പിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.

ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ടആത്മഹത്യ ചെയ്ത വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് അന്ധവിശ്വാസങ്ങളുടെ പേരിലാണ് ഇവര്‍ ജീവനൊടുക്കിയതെന്ന വസ്തുത പുറംലോകം അറിയുന്നത്. എന്നാല്‍ പ്രേതവും, ആത്മാവും, ആത്മഹത്യയും ഒക്കെ ചേര്‍ന്ന് പ്രദേശത്തെ വീട് വില്‍പ്പനയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ഇതുവരെ പൂജകളിലൊന്നും വിശ്വസിക്കാതിരുന്നവര്‍ പോലും ഇതുമൂലം പൂജകളുടെ വഴിയേ പോകുന്നതാണ് അവസ്ഥ. 

വീട്ടിലുള്ള സ്ത്രീകളും, കോളേജിലും സ്‌കൂളിലും പഠിക്കുന്ന കുട്ടികളും കൂട്ട ആത്മഹത്യ നടന്ന വീടിന് സമീപത്ത് കൂടെ പോകാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയുണ്ട്. ആത്മഹത്യക്ക് പിന്നാലെ നടന്ന പ്രചരണങ്ങള്‍ പ്രദേശത്തെ ഭൂമിവില ഇടിച്ചെന്ന് പ്രോപ്പര്‍ട്ടി ഡീലറായ ത്യാഗി വ്യക്തമാക്കി. 77 വയസ്സ് മുതല്‍ 15 വ.സ്സ് വരെയുള്ളവരാണ് വീട്ടില്‍ ജീവനൊടുക്കിയത്. 

മരണത്തെ ടിവി ചാനലുകള്‍ പല കഥകളുമായി ബന്ധിപ്പിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. ഇതോടെ ആളുകള്‍ ഇവിടെ സ്ഥലം വാങ്ങാനും, ഫ്‌ളാറ്റുകള്‍ വാങ്ങാനും പോലും മടിക്കുന്നു. വാടകയ്ക്ക് ആളെ കിട്ടാനില്ല, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ ഇവിടേക്ക് വാഹനം ഓടിക്കാനും മടിക്കുന്നു. 

മികച്ച രീതിയില്‍ ബിസിനസ്സ് നടന്ന ബുരാരിയെ കൂട്ട ആത്മഹത്യ അപകടമേഖലയാക്കി മാറ്റി. വാര്‍ത്തകള്‍ ഇറക്കാനായി മന്ത്രവാദികളെ കൂട്ടി വരെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തുന്നു. ഇവരെ ഓടിക്കേണ്ട ഗതികേടിലാണ് പോലീസ്. ഇത്തരം സംഭവങ്ങളുടെ പേരില്‍ പ്രദേശവാസികളും പത്രക്കാരും തമ്മില്‍ വഴക്കും പതിവായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.