CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 22 Seconds Ago
Breaking Now

സൈന്യത്തില്‍ ജോലി കിട്ടിയില്ല; സുഹൃത്തുക്കളുടെ മുന്നില്‍ ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ

പല തവണ ഇതിനായി യത്‌നിച്ചെങ്കിലും വിജയിച്ചില്ല. 17ാം വയസ്സ് മുതല്‍ സൈനിക എന്‍ട്രന്‍സ് എഴുതി തുടങ്ങിയതാണ് മുന്നാ കുമാര്‍.

ഫേസ്ബുക്ക് ലൈവില്‍ സുഹൃത്തുക്കളെ സാക്ഷിയാക്കിയായിരുന്നു മുന്നയുടെ ആത്മഹത്യ.ബിഎസ്‌സി വരെ പഠിച്ചിട്ടും ഈ അവസ്ഥ നേരിട്ട വ്യക്തിയാണ് മുന്നാ കുമാര്‍.  സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഇയാള്‍ ആഗ്രയില്‍ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു. ബിഎസ്‌സി വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ഈ 24കാരന്‍. ഇഷ്ടപ്പെട്ട ജോലി ലഭിച്ചില്ലെന്നതിന്റെ പേരിലായിരുന്നു ആത്മഹത്യ. 

സൈന്യത്തില്‍ ജോലി ലഭിക്കണമെന്നായിരുന്നു മുന്നയുടെ ആഗ്രഹം. പല തവണ ഇതിനായി യത്‌നിച്ചെങ്കിലും വിജയിച്ചില്ല. 17ാം വയസ്സ് മുതല്‍ സൈനിക എന്‍ട്രന്‍സ് എഴുതി തുടങ്ങിയതാണ് മുന്നാ കുമാര്‍. പക്ഷെ കാര്യം വിജയമായില്ല. 

24 വയസ്സ് ആയതോടെ പ്രായപരിധി കഴിഞ്ഞ് പോകുമെന്ന ആശങ്കയിലായിരുന്നു ഈ യുവാവ്. ബുധനാഴ്ച രാവിലെയായിരുന്നു ഫേസ്ബുക്കില്‍ സുഹൃത്തുക്കളെ സാക്ഷിയാക്കി മുന്ന ജീവനൊടുക്കിയത്. രണ്ട് പേജ് ആത്മഹത്യാ കുറിപ്പിലും സ്വപ്ന ജോലിക്കായുള്ള പോരാട്ടത്തെക്കുറിച്ച് വിശദമായി എഴുതിയ മുന്ന മാതാപിതാക്കളോട് മാപ്പും പറഞ്ഞിട്ടുണ്ട്. 

ജയ് ഹിന്ദ് എന്ന വാക്കുകളോടെയാണ് കത്ത് അവസാനിപ്പിച്ചത്. ഭഗത് സിംഗിന്റെ ജീവിതത്തില്‍ ആകൃഷ്ടനായ മുന്ന ഇതില്‍ നിന്നുമാണ് സൈന്യത്തില്‍ ചേരാന്‍ പ്രചോദനം നേടിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.