കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതരായ രണ്ട് പുരോഹതന്മാര് കീഴടങ്ങി. കൊല്ലത്ത് അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് ഇവര്‍ കീഴടങ്ങിയത്. ഫാ. ജോബ് മാത്യുവാണ് കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ആദ്യം പിടികൊടുത്തത്. പിന്നീട് ഫാ ജോണ്സണ് വി മാത്യൂവും ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിലെത്തി. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ നിന്നും ജോണ്‍സന്റെ പേര് മാറ്റിയിരുന്നു.
തിരുവല്ല സ്വദേശിനിയായ വീട്ടമ്മ ഫാ ജോബ് മാത്യുവിന് നല്കിയ കുമ്പസാരമാണ് പീഡനങ്ങളിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇയാള്‍ സ്ത്രീയെ പീഡിപ്പിച്ച് തുടങ്ങിയെന്നാണ് പരാതി. ക്രൈം ബ്രാഞ്ച് ജോബിനെ ചോദ്യം ചെയ്ത് വരികയാണ്.
ഓര്‍ത്തഡോക്സ് സഭയെ പിടിച്ചുലച്ച കുമ്പസാര പീഡനത്തില്‍ നാല് പുരോഹിതര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബ്രഹാം വര്‍ഗ്ഗീസ്, ജെയ്സ് കെ ജോര്‍ജ്ജ്, ജോബ് മാത്യൂ, ജോണ്സണ് വി മാത്യൂ എന്നിവരുടെ പേരുകളാണ് എഫ്ഐആറിലുള്ളത്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ബുധനാഴ്ച ഹൈക്കോടതി പുരോഹിതന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കീഴടങ്ങാത്ത രണ്ട് പുരോഹിതന്മാര് സുപ്രീംകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്.