CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 15 Seconds Ago
Breaking Now

ഈ ധൈര്യത്തിന് ഇതൊന്നും പോരാ; 12 കുട്ടികളെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഡൈവര്‍മാര്‍ക്ക് ആജീവനാന്തം തായ്‌ലാന്‍ഡ് വിമാനയാത്ര ഫ്രീ

സുവര്‍ണ്ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ജോണിനും, ജാസണും സര്‍ട്ടിഫിക്കറ്റുകളും, ഗിഫ്റ്റ് മെഡലുകളും നല്‍കിയാണ് തായ് മന്ത്രിമാര്‍ യാത്രയാക്കിയത്

തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്നും 12 കുട്ടികളെയും, കോച്ചിനെയും രക്ഷപ്പെടുത്തിയത് ഒരു അത്ഭുതമെന്നാണ് ലോകം വിശേഷിപ്പിക്കുന്നത്. ജീവനോടെ തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് കരുതിയ രക്ഷാപ്രവര്‍ത്തനം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത് സ്വന്തം ജീവന്‍ പണയം വെയ്ക്കാന്‍ തയ്യാറായ ഒരു കൂട്ടം ഡൈവിംഗ് വിദഗ്ധരുടെയും നേവി ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ട് ബ്രിട്ടീഷ് ഡൈവര്‍മാര്‍ക്ക് തായ്‌ലാന്‍ഡിലേക്ക് സൗജന്യ വിമാനയാത്രയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ആജീവനാന്തം ഇവര്‍ക്ക് തായ്‌ലാന്‍ഡിലേക്ക് സൗജന്യമായി യാത്ര ചെയ്യാം. ജോണ്‍ വോളാന്തന്‍, ജാസണ്‍ മാലിന്‍സണ്‍ എന്നിവര്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ വീരോചിതമായ സ്വീകരണമാണ് നല്‍കിയത്. ലണ്ടനിലേക്ക് മടങ്ങാനാണ് ഇരുവരും ബാങ്കോക്കില്‍ എത്തിയത്.

വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 അംഗങ്ങളെയും, കോച്ചിനെയുമാണ് ഇരുട്ട് നിറഞ്ഞ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സുവര്‍ണ്ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ജോണിനും, ജാസണും സര്‍ട്ടിഫിക്കറ്റുകളും, ഗിഫ്റ്റ് മെഡലുകളും നല്‍കിയാണ് തായ് മന്ത്രിമാര്‍ യാത്രയാക്കിയത്. 'ഇക്കുറി നിങ്ങളെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഭാവിയില്‍ സൂക്ഷിക്കുക', ജാസണ്‍ സന്ദേശത്തില്‍ പറഞ്ഞു.

ടൂറിസം മന്ത്രി വിരാസക് കൗസൂരാദാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്മാനങ്ങള്‍ നല്‍കാനെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.