CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 59 Seconds Ago
Breaking Now

ഒരു മതില്‍ ഉണ്ടാക്കിയ അവസ്ഥ കണ്ടോ; 18 കിലോയുള്ള ലോഹക്കുന്തം ശരീരത്തിലേക്ക് കുത്തിക്കയറിട്ടും മരണത്തെ കബളിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതം തന്നെ!

ലോഹഭാഗം നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ആശുപത്രിയില്‍ എത്തിച്ചത് ഭാഗ്യമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

മരണം മുന്നിലെത്തി ചിരിച്ച് കാണിച്ചാലും ജീവന്‍ വിട്ടുകൊടുക്കാത്ത ചിലരുണ്ട്. കാലനെ വരെ കബളിപ്പിച്ചാണ് രണ്ട് കുട്ടികളുടെ പിതാവ് അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്. 18 കിലോഗ്രാം ഭാരം വരുന്ന കുന്തം പോലുള്ള ലോഹഭാഗമാണ് ജസ്റ്റിന്‍ ഫിര്‍ത്തിന്റെ ശരീരത്തിലൂടെ തുളഞ്ഞുകയറിയത്. ഒരു മതില്‍ പണിത് കൊണ്ടിരിക്കവെയാണ് അടുത്തുള്ള മെഷീനില്‍ നിന്നും തെറിച്ച ഈ കുന്തം പുറത്ത് കൂടെ കയറി വയര്‍ തുളച്ച് പുറത്തുവന്നത്.

ആഘാതത്തില്‍ ഇദ്ദേഹം താഴെ വീണെങ്കിലും ഭാഗ്യത്തിന് സുപ്രധാന അവയവങ്ങളെ ഇത് തൊട്ടില്ല. ബ്ലാഡറും, കിഡ്‌നിയും ബന്ധപ്പെടുന്ന ഹൃദയരക്തധമനിയും, നട്ടെല്ലും, സുപ്രധാന ധമനികളും ഒരിഞ്ചിന്റെ വ്യത്യാസത്തില്‍ കുന്തം അകന്നുപോയി. അപകടം കണ്ടാല്‍ നെഞ്ച് പൊട്ടുമെന്നതിനാല്‍ ഭാര്യയെ അവസ്ഥ കാണിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല.

മെഷീനില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെടാത്ത ലോഹഭാഗം മുറിച്ചാണ് 43-കാരനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഈ സമയത്തൊന്നും തനിക്ക് വേദന ഉണ്ടായില്ലെന്നാണ് ജ്‌സറ്റിന്‍ പറയുന്നത്. അമേരിക്കയിലെ ഇഡാഹോയിലാണ് സംഭവങ്ങള്‍. നാല് മണിക്കൂര്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് കുന്തം പുറത്തെത്തിച്ച് ആന്തരിക പരിക്കുകള്‍ ശരിപ്പെടുത്തിയത്.

ലോഹഭാഗം നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ആശുപത്രിയില്‍ എത്തിച്ചത് ഭാഗ്യമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിശ ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാണ് ജസ്റ്റിന്‍ ആലോചിക്കുന്നത്. എന്തായാലും ഡോക്ടര്‍മാര്‍ നന്ദി പറയാനും ഇദ്ദേഹം മറന്നില്ല.   




കൂടുതല്‍വാര്‍ത്തകള്‍.