CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 29 Seconds Ago
Breaking Now

പ്രധാനമന്ത്രി നുണ പറയുകയാണോ? ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസം; ടൂറിസ്റ്റുകള്‍ക്കും, ചെറുപ്പക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിസയില്ലാത്ത യാത്ര; തെരേസ മേയുടെ ധവളപത്രത്തില്‍ പാര്‍ലമെന്റില്‍ കൂട്ടയിടി

സ്വതന്ത്ര യാത്ര അവസാനിപ്പിക്കുമെങ്കിലും ഇത് വ്യാപാര കരാറിന്റെ ഭാഗമായി തുടരുമെന്നാണ് പദ്ധതി പ്രഖ്യാപിക്കവെ ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമനിക് റാബ് പറയുന്നത്

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ സ്വതന്ത്രമായ ഒഴുക്കും, ചെറിയ ജോലികള്‍ക്കായി സൗജന്യമായി ബ്രിട്ടനിലെത്തുന്നതും എല്ലാം അവസാനിപ്പിക്കുമെന്നാണ് തെരേസ മേയ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ വ്യക്തമായതോടെ രോഷം ആളിക്കത്തുകയാണ്. യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ താല്‍ക്കാലികമായി താമസിക്കാനും, വിസയില്ലാതെ സൗജന്യമായി യാത്ര ചെയ്യാന്‍ ടൂറിസ്റ്റുകള്‍ക്കും, യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അനുമതി നല്‍കുമെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. 

സര്‍ക്കാരിന്റെ ബ്രക്‌സിറ്റ് ബ്ലൂപ്രിന്റ് ഇതാദ്യമായി പുറത്തിറക്കിയതോടെ പ്രശ്‌നങ്ങളുടെ തുടക്കം. യുകെ ഇയു ഉപേക്ഷിക്കുന്നതോടെ സ്വതന്ത്ര യാത്ര അവസാനിക്കുമെന്ന് ധവളപത്രം അവകാശപ്പെടുന്നു. യുകെയിലെ എല്ലാ ഭാഗങ്ങള്‍ക്കും ഒരു പോലെ പ്രാവര്‍ത്തികമായ പകരം സംവിധാനം ഏര്‍പ്പാടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇത് സ്വതന്ത്ര യാത്ര മറ്റൊരു പേരില്‍ അവതരിപ്പിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശകരുടെ വാദം. അത്രയധികം പഴുതുകളും, ഇളവുകളുമാണ് പദ്ധതിില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ആരോപണം. 

ഈ പദ്ധതി വിദേശ തൊഴിലാളികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ ബ്രിട്ടീഷ് വാതിലുകള്‍ തുറന്നിടുകയാണെന്ന് രോഷാകുലരായ ബ്രക്‌സിറ്റ് വാദികള്‍ തുറന്നടിക്കുന്നു. ഇതുമൂലം നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനം തികച്ചും വാഗ്ദാനം മാത്രമായി അവശേഷിക്കുമെന്നും ഇവര്‍ പറയുന്നു. 2016-ല്‍ നടന്ന ഹിതപരിശോധനയ്ക്ക് മുന്‍പ് രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയെന്നത് സുപ്രധാന ആവശ്യമായിരുന്നു. ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ കാലഘട്ടം 2020-ല്‍ തീരുമ്പോള്‍ അഞ്ച് നയങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്:

1) നിലവിലെ സ്ഥിതി തുടര്‍ന്നു കൊണ്ട് ബിസിനസ്സുകളെ സഹായിക്കാന്‍ ഇയു രാജ്യങ്ങള്‍ക്കിടയിലുള്ള വ്യക്തികളെ അയയ്ക്കുന്നത് തുടരണം

2) ടൂറിസത്തിനും, താല്‍ക്കാലിക ബിസിനസ്സ് ആവശ്യങ്ങള്‍ക്കുമായി ഇയു പൗരന്‍മാര്‍ക്ക് സ്വതന്ത്ര യാത്ര

3) ഇയു വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരം നല്‍കാന്‍ അനായാസ യാത്ര

4) നിയപരമായ യാത്രകള്‍ക്ക് സൗകര്യപ്രദമായ സംവിധാനം

5) നിലവില്‍ രാജ്യത്തുള്ള ഇയു പൗരന്‍മാരുടെ യാത്ര, പെന്‍ഷന്‍, ഹെല്‍ത്ത് കെയര്‍ സംരക്ഷണം. 

സ്വതന്ത്ര യാത്ര അവസാനിപ്പിക്കുമെങ്കിലും ഇത് വ്യാപാര കരാറിന്റെ ഭാഗമായി തുടരുമെന്നാണ് പദ്ധതി പ്രഖ്യാപിക്കവെ ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമനിക് റാബ് പറയുന്നത്. വരുംദിനങ്ങളില്‍ കൂടുതല്‍ പോരാട്ടത്തിനുള്ള വേദിയാണ് ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.