CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 44 Seconds Ago
Breaking Now

ഡോക്ടര്‍മാര്‍ ആവശ്യത്തിനില്ല; നഴ്‌സുമാര്‍ വെറുതെ ഇരിക്കേണ്ട ആ പണി കൂടി ചെയ്‌തോളൂ; എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണക്കുറവ് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; ആരറിയുന്നു നഴ്‌സുമാരുടെ ഈ ദുരവസ്ഥ!

രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയുടെ രീതി മാറിക്കഴിഞ്ഞതായി ഡോ. ആന്‍ഡ്രൂ ഗൊഡാര്‍ഡ്

രോഗനിര്‍ണ്ണയം നടത്തി ചികിത്സ വിധിക്കേണ്ടത് ഒരു ഡോക്ടറുടെ കര്‍മ്മമാണ്. ഇതേത്തുടര്‍ന്നുള്ള പരിചരണങ്ങള്‍ നടത്തുകയാണ് നഴ്‌സുമാര്‍ ചെയ്യുന്ന ധര്‍മ്മം. ഈ രീതിയില്‍ എവിടെയെങ്കിലും വരുന്ന പാകപ്പിഴ മതി രോഗിയുടെ ജീവനെടുക്കാന്‍. എന്നാല്‍ എന്‍എച്ച്എസില്‍ ഇതൊരു സ്ഥിരം അവസ്ഥയായി മാറിക്കഴിഞ്ഞെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഈ ദൗത്യം നഴ്‌സുമാരുടെ ചുമലിലാണെന്നതാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് സമ്മതിക്കുന്നത്. ചില സമയത്ത് നഴ്‌സുമാരുടെ പോലും വൈദഗ്ധ്യമില്ലാത്ത മെഡിക്കല്‍ ജീവനക്കാര്‍ ഈ ജോലി ഏറ്റെടുക്കേണ്ടി വരുമെന്നതാണ് അവസ്ഥ. 

എന്‍എച്ച്എസിലെ ജീവനക്കാരുടെ പ്രതിസന്ധി ഇപ്പോള്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ കഴിയാത്ത വിധമായിരിക്കുന്നു. പരമ്പരാഗത രീതിയില്‍ സേവനം നല്‍കുന്ന ഡോക്ടറുടെയും, നഴ്‌സിന്റെയും കാലം കഴിഞ്ഞു. അതൊന്നും ഇനി രോഗികള്‍ പ്രതീക്ഷിക്കേണ്ടതില്ല. മറ്റ് ആരോഗ്യ പ്രൊഫഷണലുകള്‍ നല്‍കുന്ന ചികിത്സ കൊണ്ട് തൃപ്തിപ്പെടേണ്ട കാലമാണ് ആഗതമാകുന്നത്, റോയല്‍ കോളേജ് വ്യക്തമാക്കി. 

ആശുപത്രികളില്‍ സുരക്ഷിതമായ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കവെയാണ് ആര്‍സിപി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ജീവനക്കാരെ ലഭ്യമാക്കാന്‍ മെഡിക്കല്‍ സ്‌കൂളുകളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണം. ആവശ്യക്കാര്‍ ഏറുന്നതിനൊപ്പം നിരവധി ഡോക്ടര്‍മാര്‍ റിട്ടയര്‍ ചെയ്യുന്നതും ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നു. അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണേഴ്‌സ്, ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് എന്നിവരെ ആശ്രയിച്ച് രോഗികളുടെ പരിശോധനയും, രോഗനിര്‍ണ്ണയവും, ചികിത്സയും നടത്തുന്നത്. 

രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയുടെ രീതി മാറിക്കഴിഞ്ഞതായി ഡോ. ആന്‍ഡ്രൂ ഗൊഡാര്‍ഡ് പറയുന്നു. പക്ഷെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ചികിത്സ നല്‍കാനുള്ള ബാധ്യത മറക്കരുത്. 




കൂടുതല്‍വാര്‍ത്തകള്‍.