CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 34 Seconds Ago
Breaking Now

ബ്രക്‌സിറ്റ് മൃദുവായാല്‍ അമേരിക്ക കടുപ്പമാകും; യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരുമ്പോള്‍ യുഎസ് വ്യാപാര കരാറിനെ കൊല്ലും; ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാന്‍ ബെസ്റ്റെന്ന് ട്രംപ്; ഭീകരതയില്‍ സാദിഖ് ഖാനെ കുത്തി അമേരിക്കന്‍ പ്രസിഡന്റ് പര്യടനം ആരംഭിച്ചു

കൂട്ട കുടിയേറ്റം മൂലം യൂറോപ്പിന്റെ സംസ്‌കാരം നഷ്ടമാകുകയാണ്

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം ആദ്യമായി ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ ഡൊണാള്‍ഡ് ട്രംപ് പണി ആരംഭിച്ചു. ബ്രക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പ്രസിഡന്റിന്റെ വാക്കുകള്‍. ബ്രക്‌സിറ്റ് മൃദുവായാല്‍ ബ്രിട്ടനും യുഎസും തമ്മിലുള്ള വ്യാപാര കരാറിനെ കൊല്ലുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ തന്റെ ഉപദേശം പ്രധാനമന്ത്രി തള്ളിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

'അവര്‍ ഈ രീതിയിലാണ് കരാര്‍ ഉണ്ടാക്കുന്നതെങ്കില്‍ ഞങ്ങള്‍ യുകെയുമായി ഇടപാട് നടത്തുന്നതിന് പകരം ഇയുവുമായി കാര്യങ്ങള്‍ ഡീല്‍ ചെയ്യും. ഇത് ബ്രിട്ടനുമായുള്ള കരാറിനെ കൊല്ലും. തെരേസ മേയോട് ഇതൊക്കെ എങ്ങിനെ ചെയ്യണമെന്ന് പറഞ്ഞ് കൊടുത്തതാണ്, അവര്‍ അത് കേള്‍ക്കുന്നില്ല', സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ബ്രസല്‍സുമായുള്ള ബന്ധം പരിപൂര്‍ണ്ണമായി വിച്ഛേദിച്ചാല്‍ അമേരിക്ക മികവാര്‍ന്ന കരാറുമായി മുന്നോട്ട് വരുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനിടെ ബോറിസ് ജോണ്‍സണ്‍ നല്ലൊരു പ്രധാനമന്ത്രിയാകാന്‍ കഴിവുള്ള വ്യക്തിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ബ്രക്‌സിറ്റിന്റെ പേരില്‍ ഉടക്കിയ ബോറിസ് ഫോറിന്‍ സെക്രട്ടറി പദത്തില്‍ നിന്നും രാജിവെച്ചിരുന്നു. ഇതില്‍ തനിക്ക് നിരാശയുണ്ടെന്നാണ് ട്രംപ് പറയുന്നക്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായുള്ള വാക്‌പോര് അവസാനിപ്പിക്കാതെ ഭീകരതയെ തുരത്താന്‍ മേയര്‍ വളരെ മോശം ജോലിയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് ആളുകള്‍ യൂറോപ്പില്‍ എത്തുന്നത് ഗുണം ചെയ്തിട്ടില്ല. ലണ്ടനിലേക്ക് എത്തിച്ചേര്‍ന്ന കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് പ്രസിഡന്റ് പറഞ്ഞു. ലേബര്‍ മേയര്‍ ഇത് തടയുന്നതില്‍ പരാജയമാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. 

കൂട്ട കുടിയേറ്റം മൂലം യൂറോപ്പിന്റെ സംസ്‌കാരം നഷ്ടമാകുകയാണ്. നേതാക്കള്‍ പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരിക്കലും പഴയ പടി ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പില്‍ ഇത്രയും കുടിയേറ്റം അനുവദിക്കുന്നത് നാണക്കേടാണെന്നും ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.