CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes 51 Seconds Ago
Breaking Now

ആമസോണ്‍ പ്രൈം ഡേ, ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയില്‍ ജൂലൈ 16 മുതല്‍ ; പക്ഷെ സൂക്ഷിക്കണം

മുംബൈ: ആമസോണ്‍ ഇന്ത്യയും, ഫ്‌ളിപ്കാര്‍ട്ടും അവരുടെ വമ്പന്‍ ഓഫര്‍ സെയില്‍ ജൂലൈ 16 മുതല്‍ ആരംഭിക്കും. പ്രൈം ഡേ, ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയില്‍ ഈ ഇ-കൊമേഴ്‌സ് സൈറ്റുകളുടെ വമ്പന്‍ സെയില്‍ തന്നെയാണ്. രണ്ട് കമ്പനികളും വമ്പന്‍ ഓഫറുകളും, ഡിസ്‌കൗണ്ടുകളുമാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത്. 

എന്നാല്‍ സാധനം വാങ്ങും മുന്‍പ് ഓഫര്‍ യഥാര്‍ത്ഥ ഓഫര്‍ തന്നെയാണോയെന്ന് വിലയിരുത്തണം. ആമസോണും, ഫ്‌ളിപ്കാര്‍ട്ടും ഓഫര്‍ എന്ന തരത്തില്‍ ലിസ്റ്റ് ചെയ്യുന്നവയില്‍ പലതും യഥാര്‍ത്ഥത്തില്‍ ഡിസ്‌കൗണ്ട് ഉള്ളതാകില്ല. യഥാര്‍ത്ഥ വിലയും വെട്ടിക്കുറച്ച വിലയും എന്നൊക്കെ കാണാമെങ്കിലും ഈ ഓഫര്‍ വ്യാജമാണോയെന്ന് പരിശോധിക്കണം. 

ആമസോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം മോഡലുകള്‍ക്കാണ് ഓഫറെന്ന് വ്യക്തമല്ല. സമാനമായ നിരവധി ഫ്‌ളാഷ് സെയിലുകളും ഉണ്ടാകും. ഇവയുടെ യഥാര്‍ത്ഥ വില കൂടി പരിശോധിച്ച ശേഷം ഉത്പന്നം വാങ്ങുന്നതാണ് ബുദ്ധി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.