CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 4 Seconds Ago
Breaking Now

സാലിസ്ബറി മലയാളീ കമ്മ്യൂണിറ്റി കുടുംബ സംഗമവും ഈസ്റ്റർ വിഷു ആഘോഷവും ഗംഭിരമായി.

സാലിസ്ബറി മലയാളി കമ്മ്യുനിട്ടിയുടെ കുടുംബ സംഗമവും ഈസ്റ്റർ- വിഷു ആഘോഷവും ആവേശോജ്ജ്വലമായി. സാലിസ്ബറി ലവര്സ്റ്റൊക്ക്

വില്ലജ് ഹാളിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിലേക്ക് സാലിസ്ബറി മലയാളീ കമ്മ്യൂണിറ്റി ട്രസ്റ്റി ഷിബു ജോസഫ് ഏവർക്കും ഹാർദ്ധവമായ സ്വാഗതം അരുളി.പ്രത്യാശയും രക്ഷയും മോചനവും ലഭിക്കപ്പെട്ട ഈസ്റ്ററിന്റെ  അനുസ്മരണവും, ഐശ്വര്യവും സമ്പത്തും സമാധാനവും വിഷു പുണ്യ നാളിൽ യാചിച്ചും ആരംഭിച്ച സാലിസ്ബറി മലയാളി കമ്മ്യുനിട്ടിയുടെ ആഘോഷത്തിൽ തങ്ങളുടെ വിപുലീകരിച്ച വെബ്സൈറ്റിന്റെ പ്രകാശന കർമ്മം സണ്ണി സെലിന്‍ ദമ്പതികള് നിർവ്വഹിച്ചു . തുടർന്ന് നടന്ന കലാപരിപാ ടികളില്‍ കുട്ടികൾ അവതരിപ്പിച്ച പുതുമയാർന്ന നൃത്ത നൃത്ത്യങ്ങളും  സാലിസ്ബറി ബീറ്റ്സിന്റെ ഗാനമേളയും ആഘോഷത്തിനെ വർണ്ണാഭമാക്കി.സാലിസ്ബറി മലയാളി കമ്മൂനിറ്റിയുടെ എല്ലാ അംഗങ്ങൾക്കും  ഉള്ള മെമ്പർഷിപ് കാർഡുകൾ തഥവസരത്തിൽ പ്രസിഡണ്ട്‌ രാജേഷ്‌ ടോംസ്, സെക്രട്ടറി ജിജു നായരും എന്നിവർ ചേർന്ന് വിതരണം നടത്തി.  ബിൻസി ജിൻസ് നേതൃത്വം നല്കിയ ഫാമിലി  ഗെയിം ഷോ ആവേശം വിതറി.സെക്രട്ടറി ജിജു നായര്‍ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷം സമാപിച്ചു.

സെക്രട്ടറി ജിജു നായര്‍ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷം സമാപിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.