CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 25 Seconds Ago
Breaking Now

മഴ നനഞ്ഞാല്‍ കുളി അനിവാര്യം

കൊടുംചൂടില്‍ നിന്നുമുള്ള ശമനമാണ് മഴക്കാലം. പക്ഷെ ഇതോടൊപ്പം വിവിധ രോഗങ്ങളും മനുഷ്യരെ തേടിയെത്തും. പനി, ജലജോഷം മലേറിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ഇതില്‍ ചിലതാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ഈ കാലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. 

വീട് മഴക്കാലത്ത് വൃത്തിയോടെ സൂക്ഷിക്കണം. അഴുക്കും, അണുക്കള്‍ക്ക് വളരാനുമുള്ള സാഹചര്യം ഒരുക്കരുത്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. വാട്ടര്‍ കൂളര്‍, എസി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവിടങ്ങള്‍ ശ്രദ്ധിക്കണം. 

മഴ നനഞ്ഞെത്തിയാല്‍ കുളിക്കാന്‍ മറക്കേണ്ടെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു. കുളിയിലൂടെ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍ ശരീരത്തില്‍ കയറിയെങ്കിലും ഒഴിവാക്കാം. എസി മുറിയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഇരുന്നാല്‍ രോഗം പിടികൂടും. 

വൃത്തിയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. കൈകള്‍ എപ്പോഴും വൃത്തിയാക്കിയ ശേഷം ഭക്ഷണം കഴിക്കാം. ചായയും കാപ്പിയും ഒഴിവാക്കി സൂപ്പ് കഴിക്കുന്നത് നല്ലതാണ്. ആവശ്യത്തിന് വൈറ്റമിന്‍ സി ലഭിക്കാന്‍ നാരങ്ങാ നീര് കഴിക്കാം. മഞ്ഞള്‍, തുളസി എന്നിവ ഉപയോഗിക്കുന്നത് പ്രതിരോധ ശേഷി കൂട്ടും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.