CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 56 Seconds Ago
Breaking Now

എന്നെ വെള്ള പൂശാന്‍ 40 കോടി മുടക്കേണ്ട കാര്യമില്ല ;വിവാദത്തിന് മറുപടിയുമായി സഞ്ജയ് ദത്ത്

സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രം സഞ്ജു തീയേറ്ററുകള്‍ വന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 2018 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ് മാറിയ ചിത്രം സഞ്ജയ് ദത്തിനെ വെള്ള പൂശാനുള്ളതായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

എന്നെ വെള്ള പൂശാന്‍ 40 കോടി മുടക്കേണ്ട കാര്യമില്ല. ഞാന്‍ ഒരു സത്യം പറഞ്ഞു. ആ സത്യം ഇന്ത്യ അംഗീകരിച്ചു, അതാണ് ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ കാണിക്കുന്നത്. യഥാര്‍ഥ സഞ്ജയ് ദത്തിനെ കുറിച്ച് ചിത്രത്തില്‍ ഒന്നും പറയുന്നില്ല. സഞ്ജയ് ദത്തിനെ ആളുകള്‍ ഇഷ്‌പ്പെടുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. അയാള്‍ സാധാരണ കൗമാരക്കാരെ പോലെ തന്നെയായിരുന്നു. സുനില്‍ ദത്തിന്റെ മകന് അതില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നില്ല. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നു. അയാള്‍ കുറച്ചു കൂടുതല്‍ തെറ്റുകള്‍ ചെയ്തു. അതിന്റെ പേരില്‍ അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതില്‍ അയാള്‍ക്കു കുറ്റബോധമില്ല. തിയേറ്ററില്‍ വച്ച് ഞാന്‍ എന്റെ വികാരങ്ങളെയൊക്കെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ജീവിതത്തില്‍ നിന്നു പുറത്തു കടക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്, സഞ്ജയ് ദത്ത് പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.